ഇനി ടിക്ടോക്, മ്യൂസിക്കലി ഇല്ല

  • ഇനി മ്യൂസിക്കലി തുറന്നാൽ ടിക് ടോക് എന്ന പേരും ലോഗോയും ആണ് കാണാനാവുക

10:15 AM
08/08/2018
tiktok-musically

പാട്ടിനും ഡാൻസിനും ഡയ​േലാഗിനുമൊപ്പം ചുണ്ടും ശരീരവും അനക്കി ചെറു വിഡിയോകളായി പുനരാവിഷ്കരിക്കാൻ സഹായിക്കുന്ന മ്യൂസിക്കലി ആപ് ഒടുവിൽ ടിക് ടോക്കിൽ ലയിച്ചു. ഇനി മ്യൂസിക്കലി തുറന്നാൽ ചൈനീസ് മ്യൂസിക് വിഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക് എന്ന പേരും ലോഗോയും ആണ് കാണാനാവുക.

കൗമാരക്കാരുടെ സ്വന്തമായ വിഡിയോ േസാഷ്യൽ നെറ്റ്​വർക് മ്യൂസിക്കലിയെ (Musically)നൂറുകോടി ഡോളറിനാണ് (ഏകദേശം 6850 കോടി രൂപ) ടിക് ടോക്കി​​െൻറ (TikTok)ഉടമകളായ ബീജിങ് ബൈറ്റ് ഡാൻസ് 2017 നവംബറിൽ വാങ്ങിയത്. എന്നാൽ രണ്ടും ലയിച്ച് രൂപവും ഭാവവും മാറിയത് ഇൗ ആഗസ്​റ്റ്​ രണ്ടിനാണ്. മ്യൂസിക്കലി ഉപഭോക്താക്കളുടെ അക്കൗണ്ടും ഇട്ടിരുന്ന വിഡിയോകളും ആരാധകവൃന്ദവും തനിയെ പുതിയ ആപ്പിലേക്ക് മാറും.

മ്യൂസിക്കലിക്ക് 100 ദശലക്ഷം സജീവ മാസ ഉപഭോക്താക്കളും ടിക്ടോക്കിന് 300 ദശലക്ഷം സജീവ മാസ ഉപഭോക്താക്കളുമാണുള്ളത്. ജനപ്രിയ പാട്ടുപാടി മത്സരിക്കാനുള്ള ടാലൻറ് ഷോ സംവിധാനം ഫേസ്ബുക് അവതരിപ്പിക്കാൻ തയാറെടുക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ ലയനം. മ്യൂസിക്കലിയെ അനുകരിച്ച് പാട്ടിനൊപ്പം ചുണ്ടനക്കി ലൈവ് വിഡിയോകൾ പോസ്​റ്റ്​ ചെയ്യാൻ ലിപ് സിങ്ക് ലൈവ് സൗകര്യവും ജൂണിൽ ഫേസ്ബുക് ഏർപ്പെടുത്തിയിരുന്നു.

2014 ആഗസ്​റ്റിലാണ് മ്യൂസിക്കലിയുടെ ജനനം. മ്യൂസിക് ട്രാക്, മൂവി-ടി.വി ഷോ ഡയലോഗുകൾ വെച്ച് 15 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെയുള്ള വിഡിയോകൾ സൃഷ്​ടിക്കാൻ ആപ് സഹായിച്ചിരുന്നു. ടൈം ലാപ്സ്, ഫാസ്​റ്റ്​ ഫോർവേഡ്, സ്​ലോമോഷൻ, നിരവധി ഫിൽട്ടറുകൾ തുടങ്ങിയ വിദ്യകളും ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നു. 

2016 സെപ്റ്റംബറിൽ ഇറങ്ങിയ ടിക്ടോക് ഇൗവർഷം ആദ്യം ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പായി മാറിയിരുന്നു. ഫേസ്ബുക്, ഇൻസ്​റ്റഗ്രാം, യൂട്യൂബ് എന്നിവരെയൊക്കെ ടിക് ടോക്ക് ഇക്കാലയളവിൽ പിന്തള്ളി. ആഗോളതലത്തിൽ കൂടുതൽ ഉപഭോക്താക്കളെ വലയിലാക്കുകയാണ് ലയനത്തിലൂടെ ലക്ഷ്യമിടുന്നത്. 

Loading...
COMMENTS