Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഒരു ഫോ​ട്ടോ...

ഒരു ഫോ​ട്ടോ എടുക്കൂ.... അതിന്​ ചേർന്ന സംഗീതം ഇനി സ്​പോട്ടിഫൈ പ്ലേ ചെയ്യും

text_fields
bookmark_border
spotify.jpg
cancel

ലോകത്ത്​ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓൺലൈൻ മ്യൂസിക്​ സ്​ട്രീമിങ്​ ആപ്ലിക്കേഷൻ സ്​പോട്ടിഫൈ ആയിരി ക്കും. ഗൂഗ്​ൾ പ്ലേ സ്​റ്റോറിലും ആപ്പിളിൻെറ ആപ്​ സ്​റ്റോറിലും സ്​പ്പോട്ടിഫൈ ഡൗൺലോഡ്​ ചെയ്​തിരിക്കുന്നവര ുടെ എണ്ണം കോടികളാണ്​. ഇന്ത്യയിൽ അവതരിപ്പിച്ചിട്ട്​ വർഷം ഒന്നാവുന്നതേയുള്ളൂവെങ്കിലും ഇന്ത്യക്കാരും സ്വീഡിഷ്​ ആപ്പിനെ നെഞ്ചേറ്റിയിരിക്കുന്നു.

ഗാനയും ജിയോ സാവനും വിൻകും ഉപയോഗിച്ചിരുന്നവരിൽ പലരും സ്​പോട്ടിഫൈയുടെ യൂസർ ഇൻറർഫേസും ഫീച്ചറുകളും കണ്ട്​ മയങ്ങി ഡൗൺലോഡ്​ ചെയ്​ത്​ ഉപയോഗം തുടങ്ങിയിട്ടുണ്ട്​.

നിലവിലുള്ള ഉപയോക്​താക്കൾ മറ്റ്​ പ്ലാറ്റ്​ഫോമുകളിലേക്ക്​ ചേക്കേറുന്നത്​ തടയാൻ സ്​പോട്ടിഫൈ ഡെവലപ്പേഴ്​സ്​ പുതുപുത്തൻ ഫീച്ചറുകൾ അവരുടെ സ്​ട്രീമിങ്​ ആപ്പിൽ ഇടക്കിടെ അവതരിപ്പിക്കാറുണ്ട്​. സമീപകാലത്ത്​ വളർത്തു മൃഗങ്ങൾക്കായി പുതിയ പ്ലേ ലിസ്റ്റ്​ ഒരുക്കി​ വാർത്തകളിൽ നിറഞ്ഞ അവർ ഏറ്റവും പുതുതായി അവതരിപ്പിച്ചിരിക്കുന്നത്​ ഫോ​ട്ടോ വെച്ച്​ പാട്ട്​ നിർദേശിക്കുന്ന പുതിയ സംവിധാനമാണ്​​.

‘ഒരു ഫോ​ട്ടോ എടുക്കൂ... ആ ഫോ​ട്ടോയിലുള്ള നിമിഷമോ മൂഡോ അനുസരിച്ചുള്ള പാട്ട്​ ആസ്വദിക്കൂ..... നിങ്ങൾക്ക്​ വേണ്ടി മാത്രം...’ സ്​പോട്ടിഫൈ ആപ്പിൻെറ റിവേഴ്​സ്​ എൻജിനീയർ ജെയിൻ മാൻകം വോങ്​ ആണ്​ ഫീച്ചറിൻെറ സ്​ക്രീൻ ഷോട്ട്​ അടക്കം പുതിയ വിശേഷം പങ്കുവെച്ചത്​. തൻെറ റൂമിൻെറ ചിത്രമെടുത്ത്​ ഒരു പരീക്ഷണം നടത്തിയെന്നും സ്​പോട്ടിഫൈ എനിക്ക്​ ‘ഇൻഡി പോപ്​’ സംഗീതമാണ്​ നിർദേശിച്ചതെന്നും ജെയിൻ ട്വിറ്ററിൽ കുറിച്ചു.

എന്നാൽ, ഒരു മ്യൂസിക്​ ആപ്പ്​ കാമറ പ്രവർത്തിപ്പിച്ചുകൊണ്ടുള്ള ഫീച്ചർ അവതരിപ്പിക്കു​േമ്പാൾ സ്വകാര്യത ഒരു പ്രശ്​നമല്ലേ എന്ന്​ ചിന്തിക്കുന്നവർക്ക്​ സ്​പോട്ടിഫൈ അവരുടെ നിലപാടിലൂടെ മറുപടി പറയുന്നുണ്ട്​. ‘നിങ്ങൾ ക്ലിക്​ ചെയ്യുന്ന ഫോ​ട്ടോ നമ്മുടെ സർവറിലേക്ക്​ സൂക്ഷിക്കില്ലെന്നും ഉപയോഗിക്കില്ലെന്നും അവർ ഫീച്ചറിൻെറ കൂടെയുള്ള സന്ദേശത്തിൽ പറയുന്നുണ്ട്​.

ജിമ്മിൽ പോകുന്നവർക്ക്​ അവരുടെ വർകൗട്ടിന്​ അനുസരിച്ചുള്ള പാട്ടുകൾ. വിവാഹത്തിലും സൽക്കാരത്തിലും പ​ങ്കെടുക്കുന്നവർക്ക്​ അതേ മൂഡിലുള്ള പാട്ടുകളും കേൾക്കാൻ ഇനി ഒരു ഫോ​ട്ടോ എടുത്താൽ മതിയാകും. എപ്പോഴാണ്​ പുതിയ സംവിധാനം സ്​പോട്ടിഫൈ അവരുടെ ആപ്പിൽ ഉൾകൊള്ളിക്കുകയെന്ന്​ വ്യക്​തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spotify
News Summary - Spotify Recommend Music Based on Photos You Take-technology news
Next Story