സ്​കൈപ്,​ വാട്ട്​സ്​ആപ്​ വിളികളുടെ നിയന്ത്രണം; തീരുമാനം ഡിസംബറിൽ

23:30 PM
09/11/2018
skype-whatsapp

ന്യൂ​ഡ​ൽ​ഹി: സ്​​കൈ​പ്, വാ​ട്ട്​​സ്ആ​പ്, ഗൂ​ഗ്​​ൾ ഡു​​വോ തു​ട​ങ്ങി​യ ആ​പ്പു​ക​ളു​പ​യോ​ഗി​ച്ചു​ള്ള ഫോ​ൺ വി​ളി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ടു​ത്ത​മാ​സം തീ​രു​മാ​ന​മെ​ടു​ക്കും. ടെ​ലി​കോം നി​യ​ന്ത്ര​ണ അ​തോ​റി​റ്റി (ട്രാ​യ്) വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന രാ​ജ്യ​ത്തെ സ്വ​കാ​ര്യ മൊ​ബൈ​ൽ ക​മ്പ​നി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ക്കു​ക.

ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ എ​യ​ർ​െ​ട​ൽ, ജി​യോ, വോ​ഡ​ഫോ​ൺ-​െ​എ​ഡി​യ ത​ല​വ​ന്മാ​ർ പ​െ​ങ്ക​ടു​ക്കും. ഒാ​വ​ർ ദ ​ടോ​പ്​ (ഒ.​ടി.​ടി) എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന സ്​​കൈ​പ്, വാ​ട്ട്​​സ്​​ആ​പ്​ തു​ട​ങ്ങി​യ ആ​പ്പു​ക​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന്​ മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടു​വ​രി​ക​യാ​ണ്. എ​ന്നാ​ൽ, ആ​പ്​ നി​ർ​മാ​താ​ക്ക​ൾ ഇ​തി​നെ എ​തി​ർ​ക്കു​ക​യാ​ണ്. 

Loading...
COMMENTS