Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightകോവിഡ്​...

കോവിഡ്​ രക്​തസാക്ഷികൾക്ക്​ ആദരം; ചൈനയിൽ ഒരു ദിവസത്തേക്ക്​ പബ്​ജി നിലക്കും

text_fields
bookmark_border
pubg
cancel

ലോകപ്രശസ്​ത ഗെയിം നിർമാതാക്കളായ ടെൻസ​​െൻറ്​ ഗെയിംസി​​​െൻറ പ്ലെയർ അൺനൗൺ ബാറ്റിൽ ഗ്രൗണ്ട്​ (PUBG) എന്ന ഗെയിം ഇന്ന്​ അർധരാത്രി 12 മണിമുതൽ ചൈനയിൽ ആർക്കും കളിക്കാനാവില്ല. ടെൻസൻറ്​ ഗെയിംസ്​ അവരുടെ സേവനങ്ങൾ ഇന്ന്​ അർധരാത്രി മുതൽ 24 മണിക്കൂർ നേരത്തേക്ക്​​ നിർത്തിവെക്കുകയാണെന്ന്​ ഗെയിമിലൂടെ തന്നെയാണ്​ അറിയിച്ചത്​. ഗെയിം തുറക്ക​േമ്പാൾ ‘Tencent Games will shut down all its services for a full day’ എന്ന സന്ദേശമായിരിക്കും ദൃശ്യമാവുക.

സന്ദേശത്തിൽ കാര്യങ്ങൾ അധികം വിശദീകരിക്കുന്നില്ലെങ്കിലും ടെൻസൻറ്​ ഗെയിംസ്​ അവരുടെ വൈബോ (ട്വിറ്ററി​​​െൻറ ചൈനീസ്​ വേർഷൻ) അക്കൗണ്ടിൽ അതിനുള്ള കാരണം വിശദീകരിക്കുന്നുണ്ട്​. ലോകത്തെ ഭീതിയിൽ നിർത്തിക്കൊണ്ടിരിക്കുന്ന കോവിഡ്​ മഹാമാരിയെ നേരിടുന്നതിനിടെ മരണംവരിച്ച ധീരരായ ആരോഗ്യ പ്രവർത്തകർക്കുള്ള ആദരവായാണ് ചൈന, തായ്​വാൻ, ഹോ​േങ്കാങ്​,​ മകാഒാ തുടങ്ങിയ മേഖലകളിൽ പബ്​ജി ഗെയിം ഒരു ദിവസത്തേക്ക്​ പ്രവർത്തനം നിർത്തുന്നതെന്ന്​ അവർ അറിയിച്ചു​.

കോവിഡ്​ മഹാമാരിയെ പിടിച്ചുകെട്ടാൻ പരിശ്രമിക്കുന്നതിനിടെ മരിച്ച ആരോഗ്യ പ്രവർത്തകർക്കും സാധാരണക്കാർക്കുമുള്ള ആദരസൂചകമായി ഏപ്രിൽ നാല്​ അർധരാത്രി 12:00 മണിമുതൽ 24 മണിക്കൂർ ടെൻസ​​െൻറ്​ ഗെയിംസ്​ അവരുടെ സേവനം നിർത്തിവെക്കുന്നതാണ്​. മരിച്ചവർക്ക്​ ആദരാഞ്​ജലികൾ. -അവർ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PUBGcovid 19
News Summary - PUBG Mobile to Stop Working For One Day Starting Midnight Tonight-technology news
Next Story