തുടർച്ചയായി പബ്ജി കളിച്ചു; തെലങ്കാനയിൽ 20 വയസ്സുകാരൻ മരിച്ചു
text_fieldsഹൈദരാബാദ്: ദക്ഷിണ കൊറിയൻ വിഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോൾ നിർമിച്ച പബ്ജി (പ്ലെയർ അൺനൗൺ ബാറ്റിൽ ഗ്രൗണ്ട്) എന്ന ഗെയിമിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ തുടരവേ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പല സംസ്ഥാനങ്ങളിൽ നി ന്നും പുറത്തുവരുന്നത്. പബ്ജി ഭ്രമം മൂത്ത് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതും പരീക്ഷയിൽ തോൽക്കുന്നതുമടക്ക ം നിരവധി സംഭവങ്ങൾ പുറത്തുവന്നിരുന്നുവെങ്കിലും ആദ്യമായി രാജ്യത്ത് പബ്ജി കാരണം മരണം സംഭവിച്ചു എന്നതാണ് പുത ിയ വാർത്ത.
തെലങ്കാനയിലെ ജഗിത്യലിൽ അമിതായി പബ്ജി കളിച്ച യുവാവ് മരിച്ചു. ചെറിയ ഇടവേളകൾ മാത്രം നൽകി 45 ദിവസത്തോളം പബ്ജി കളിച്ച 20 വയസ്സുകാരനാണ് മരിച്ചത്. ശക്തമായ കഴുത്ത് വേദന കാരണം യുവാവിനെ കുടുംബം ഹൈദരബാദിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. ദിവസങ്ങളോളം പബ്ജി കളിച്ചതിനെ തുടർന്ന് കഴുത്ത് ഭാഗത്തുള്ള ഞരമ്പുകൾ പൂർണ്ണമായും തകരാറിലാവുകയായിരുന്നു.

പബ്ജി ആസക്തി കാരണം നിരവധി അസാധാരണ സംഭവങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈയിടെ പ്രീ-യൂണിവേഴ്സിറ്റി പരീക്ഷയിൽ യുവാവ് ഉത്തരങ്ങൾക്ക് പകരം പബ്ജി എങ്ങനെ കളിക്കാം എന്ന് എഴുതിവെച്ചതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്കോടെ വിജയിച്ച കുട്ടിയാണ് അമിത പബ്ജി കളി മൂലം തുടർന്നുള്ള പഠനത്തിൽ പിന്നോക്കം പോയത്. ഇത് ദേശീയ തലത്തിൽ വാർത്തയായി മാറുകയായിരുന്നു.
പത്താം ക്ലാസുകാരനായ അഭിനവ് എന്ന കുട്ടി പബ്ജി ഭ്രമം മൂത്ത് വീട് വിട്ടിറങ്ങിയ വാർത്തയും രാജ്യത്തെ ഞെട്ടിച്ചു. നാല് പേരടങ്ങിയ ഗ്രൂപ്പായി കളിക്കുന്ന ഗെയിം ആണ് പബ്ജി. രാജ്യാതിർത്തിക്കപ്പുറമുള്ള ആളുകളുമായി വരെ ചേർന്ന് കളിക്കാവുന്ന പബ്ജിയിൽ നിന്ന് ലഭിച്ച സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരം അഭിനവ് വീട് വിട്ടിറങ്ങുകയായിരുന്നു. മകനെ കാണാതായ വിവരം അധ്യാപകൻ കൂടിയായ രാജേഷ് കുമാർ ജയന്താണ് പൊലീസിനെ അറിയിച്ചത്.
ഇതുവരെ അഭിനവിനെ പൊലീസിന് കണ്ടെത്താനായില്ല. വ്യത്യസ്ത പേരുകളിൽ അവൻ പബ്ജി കളിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. അഭിനവിനെ കണ്ടെത്താനായി ഡൽഹി പൊലീസ് ശക്തമായ തിരച്ചിലാണ് നടത്തുന്നത്.