പി.സിയും ഫോണും നിയന്ത്രിക്കാൻ ടി.വി മതി 

  • 2019ൽ ഇറങ്ങുന്ന  സാംസങ് സ്​മാർട്ട് ടി.വികളിലാണ്  ഇൗ സവിശേഷത എത്തുക

19:34 PM
31/12/2018
SAMSUNG-REMOTE-ACESS

പേഴ്​സനൽ കമ്പ്യൂട്ടർ, ലാപ്ടോപ്, സ്​മാർട്ട്ഫോൺ, ടാബ്​ലറ്റ് എന്നിവ ടി.വി വഴി നിയന്ത്രിക്കാൻ ‘റിമോട്ട് അക്സസ്’ സംവിധാനവുമായി സാംസങ്. 2019ൽ ഇറങ്ങുന്ന പുതിയ സ്​മാർട്ട് ടി.വികളിലാണ് ഇൗ സവിശേഷത എത്തുക. ജനുവരിയിൽ നടക്കുന്ന വ്യാപാര മേളയായ ‘സെസ് 2019’ൽ ഇത്തരം ടി.വികൾ അവതരിപ്പിക്കുമെന്നാണ് സൂചന. 
ടി.വി സ്ക്രീനിൽ ഡോക്യുമ​െൻറ് ജോലികൾ, ഗെയിം കളി, നെറ്റിൽ പരതൽ, ടി.വി സ്ക്രീനിലേക്ക് വിഡിയോ സ്ട്രീമിങ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഉപയോഗിക്കൽ എന്നിവ റിമോട്ട് അക്സസിലൂടെ അനായാസം കഴിയും. വയർലസ് കീബോർഡ്, മൗസ് എന്നിവ ടി.വിയിൽ കണക്​ട്​ ചെയ്​താൽ ടി.വിയിലെ പി.സി അനുഭവം പൂർണമാകും.

വൈ ഫൈ ഡയറക്​ട്​ കണക്​ഷൻ, വീട്ടിലെ നെറ്റ് കണക്​ഷൻ എന്നിവ മതി. അതേസമയം, ഏത് ഒാപറേറ്റിങ് സിസ്​റ്റമാണ് പുതിയ സംവിധാനത്തെ പിന്തുണക്കുകയെന്ന് കമ്പനി വ്യക്തമാക്കുന്നില്ല. ഡിസ്പ്ലേ പങ്കിടൽ മാത്രമല്ല, ഉപകരണങ്ങളെ ടി.വി വഴി നിയന്ത്രിക്കാനും കഴിയുമെന്നതാണ് പുതിയ സാേങ്കതികവിദ്യയുടെ പ്രത്യേകത. എച്ച്.ഡി.എം.െഎ കേബിളില്ലാതെ ടി.വിയിൽ ഗെയിം കളിക്കാൻ സൗകര്യമൊരുങ്ങും. സുരക്ഷക്കായി സാംസങ് നോക്സ് െടക്നോളജിയും ഇണക്കിച്ചേർത്തിട്ടുണ്ട്. 

ചെറിയ സ്ക്രീനിലെ വിഡിയോ, ഫോേട്ടാ, ഡോക്യുമ​െൻറുകൾ, പ്രസ​േൻറഷൻ എന്നിവ വലിയ സ്ക്രീനിലേക്ക് പകർത്താൻ പല വിദ്യകളും നിലവിലുണ്ട്. നെറ്റ് കണക്​ടിവിറ്റിയില്ലാത്ത ടി.വിയിൽ ഉപയോഗിക്കാൻ ഗൂഗ്​ൾ ക്രോം കാസ്​റ്റും ആമസോൺ ഫയർ ടി.വി സ്​റ്റിക്കും അടക്കമുള്ള സ്ട്രീമിങ് ഉപകരണങ്ങളും വിപണിയിലുണ്ട്. 

നിലവിൽ സ്ക്രീൻ മിററിങ്, സ്ക്രീൻ കാസ്​റ്റിങ്, സ്ക്രീൻ ഷെയറിങ് അടക്കമുള്ള സാേങ്കതികവിദ്യകൾ വഴി ഫോൺ ഡിസ്പ്ലേ ഉൾപ്പെടെ ടി.വി സ്ക്രീനിൽ കാണാൻ കഴിഞ്ഞിരുന്നു. എന്നാൽ, നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. റിമോട്ട് അക്സസ് സംവിധാനം വഴി ലോകത്തെവിടെനിന്നും പി.സികളും ഫോണും നിയന്ത്രിക്കാമെന്ന് സാംസങ് പറയുന്നു. ഡെൽ ടെക്നോളജീസി​െൻറ ഉപസ്ഥാപനമായ വി.എം വെയർ (VMware, Inc.) ആണ് ഇതിനുള്ള ക്ലൗഡ് കമ്പ്യൂട്ടിങ് സാേങ്കതികസൗകര്യം നൽകുന്നത്. സെൻട്രലൈസ്​ഡ്​ സർവറിൽ സേവ് ചെയ്ത െഡസ്ക്ടോപ് സേവനങ്ങൾ ലോകത്തെവിടെയും ഇരുന്ന് ഉപയോഗിക്കാം. ലോഗൗട്ട് ചെയ്താൽ സേവ് ചെയ്തത് തനിയെ റീസെറ്റാകും. സൗകര്യം ലഭിക്കാൻ പ്രത്യേക ആപും സോഫ്​റ്റ്​വെയറും എല്ലാം ഉപകരണങ്ങളിലും ഇൻസ്​റ്റാൾ ചെയ്യണം. 

Loading...
COMMENTS