ഒാൺലൈൻ ഗെയിമിന്​ അടിമയായി ഹാജർ കുറഞ്ഞ വിദ്യാർഥിക്ക്​ പരീക്ഷയെഴുതാൻ അനുമതി 

23:05 PM
21/03/2019

കൊ​ച്ചി: ര​ക്ഷി​താ​ക്ക​ളു​ടെ ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ല​ഭി​ക്കാ​ത്ത​താ​ണ്​ കു​ട്ടി​ക​ൾ ഒാ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്ക് അ​ടി​മ​യാ​കാ​ൻ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ഒാ​ൺ​ലൈ​ൻ ഗെ​യി​മു​ക​ളി​ൽ​നി​ന്ന് സ​ന്തോ​ഷ​വും ആ​ശ്വാ​സ​വും ല​ഭി​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​തി​ലേ​ക്ക് തി​രി​യു​ന്ന​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഒാ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്ക് അ​ടി​മ​യാ​യ​തു​മൂ​ലം ഹാ​ജ​ർ കു​റ​ഞ്ഞ വി​ദ്യാ​ർ​ഥി​യെ പ്ല​സ്​​ടു പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​നു​വ​ദി​ച്ചാ​ണ്​ കോ​ട​തി നി​രീ​ക്ഷ​ണം. തൃ​ശൂ​ർ പു​റ​നാ​ട്ടു​ക​ര സ്വ​ദേ​ശി​യാ​യ കു​ട്ടി​ക്ക് ഹാ​ജ​ർ കു​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് പ​രീ​ക്ഷ​യെ​ഴു​താ​ൻ സി.​ബി.​എ​സ്.​ഇ  അ​നു​മ​തി ന​ൽ​കി​യി​ല്ല. ഇ​തി​നെ​തി​രെ വി​ദ്യാ​ർ​ഥി ര​ക്ഷി​താ​വ് മു​ഖേ​ന ന​ൽ​കി​യ ഹ​ര​ജി​യാ​ണ് സിം​ഗി​ൾ ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​ത്.

പ​ത്താം ക്ലാ​സി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി ഒാ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്ക് അ​ടി​മ​യാ​യ​തോ​ടെ പ്ല​സ്​ ടു ​ക്ലാ​സി​ൽ ഹാ​ജ​രാ​കാ​ത്ത സ്ഥി​തി​യാ​യി. മാ​താ​പി​താ​ക്ക​ളു​ടെ ശ്ര​മ​ത്തി​ലൊ​ടു​വി​ലാ​ണ്​ കു​ട്ടി​യെ ഒാ​ൺ​ലൈ​ൻ ഗെ​യി​മു​ക​ളു​ടെ പി​ടി​യി​ൽ​നി​ന്ന് മോ​ചി​പ്പി​ച്ച​ത്. ഹ​ര​ജി​ക്കാ​ര​ന് ശാ​രീ​രി​ക, മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് മ​നഃ​ശാ​സ്ത്ര​ജ്ഞ​ൻ റി​പ്പോ​ർ​ട്ടും ന​ൽ​കി.

മ​തി​യാ​യ ഹാ​ജ​രി​ല്ലെ​ങ്കി​ലും പ്ര​ത്യേ​ക കേ​സാ​യി പ​രി​ഗ​ണി​ച്ച് കു​ട്ടി​യെ പ​രീ​ക്ഷ എ​ഴു​തി​ക്കാ​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചെ​ങ്കി​ലും ച​ട്ട​പ്ര​കാ​രം ഇ​ത​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് സി.​ബി.​എ​സ്.​ഇ വ്യ​ക്ത​മാ​ക്കി. ച​ട്ട​ങ്ങ​ളേ​ക്കാ​ൾ കു​ട്ടി​യു​ടെ താ​ൽ​പ​ര്യ​മാ​ണ് പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ കോ​ട​തി, തു​ട​ർ​ന്ന്​ പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Loading...
COMMENTS