Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightമൈക്രോസോഫ്റ്റി​െൻറ...

മൈക്രോസോഫ്റ്റി​െൻറ കിടിലൻ കാർ റേസിങ്​ ഗെയിം ആൻഡ്രോയ്​ഡിലും​; റിലീസ്​ ഡേറ്റ്​ പ്രഖ്യാപിച്ചു​

text_fields
bookmark_border
forza-street-game
cancel

മൈക്രോസോഫ്റ്റി​​െൻറ ഗംഭീര റേസിങ്​ ഗെയിമായ ഫോർസ സ്​ട്രീറ്റ്​ ആൻഡ്രോയ്​ഡ്​, ​ഐ.ഒ.എസ്​ പ്ലാറ്റ്​ഫോമിലേക് കും എത്തുന്നു. കഴിഞ്ഞ വർഷം വിൻഡോസിൽ ലോഞ്ച്​ ചെയ്​ത ​കാർ റേസിങ്​ ഗെയിമിന്​ മികച്ച അഭിപ്രായമായിരുന്നു പി.സി യൂ സേഴ്​സിൽ നിന്നും ലഭിച്ചത്​. ഗെയിമി​​​െൻറ മൊബൈൽ വേർഷൻ ലോഞ്ചിന്​ കാത്തിരിക്കുന്നവർക്കുള്ള സന്തോഷ വാർത്തയാണിത്​.

മെയ്​ അഞ്ചിനാണ്​ പ്ലേസ്​റ്റോറിലും ആപ്പിളി​​െൻറ ആപ്​സ്​റ്റോറിലും ഗെയിം അവതരിപ്പിക്കാൻ മൈക്രോസോഫ്റ്റ്​ ഒരുങ്ങുന്നത്​. കഴിഞ്ഞ ഫെബ്രുവരി മുതൽ ഫോർസാ റേസിങ്ങി​​െൻറ പ്രീ-രജിസ്​ട്രേഷൻ പ്ലേസ്​റ്റോറിലും സാംസങ്ങി​​​െൻറ ഗാലക്​സി സ്​റ്റോറിലും ലഭ്യമായിരുന്നു.

മെയ്​ അഞ്ച്​ മുതൽ ജൂൺ അഞ്ച്​ വരെ ഗെയിം ഡൗൺലോഡ്​ ചെയ്​ത് കളിക്കുന്നവർക്ക്​ ഫൗണ്ടേഴ്​സ്​ പാക്ക്​ എന്ന പ്രത്യേക സമ്മാനവും മൈക്രോസോഫ്​റ്റ്​ നൽകുന്നുണ്ട്​. അതിൽ റേസിങ്ങിനായി 2017ലെ ഫോർഡ്​ ജി.ടി എന്ന സൂപ്പർ കാറും ഗെയിം അപ്​ഡ്രേിങ്ങിനുള്ള ക്രെഡിറ്റും ഗോൾഡുമായിരിക്കും ഉണ്ടായിരിക്കുക. മികച്ച ഗ്രാഫിക്​സി​​​െൻറ പിൻബലത്തോടെ ഉദ്വേഗജനകമായ കഥയും മിഷനുകളുമെല്ലാം ഫോർസാ സ്​ട്രീറ്റ്​ എന്ന ഗെയിമി​​​െൻറ പ്രത്യേകതകളായിരിക്കും. നിലവിൽ മൊബൈൽ റേസിങ്​ ഗെയിമുകളിൽ രാജാവായി വിലസുന്ന ആസ്​ഫാൽട്ട്​ ഗെയിമിന്​ ഭീഷണിയായാണ്​ ഫോർസാ സട്രീറ്റി​ന്റെ വരവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iosandroidmicrosoftwindows
News Summary - Microsoft’s Forza Street to Hit Android-technology news
Next Story