ലിനക്സിനൊപ്പം ചേർന്ന് മൈക്രാസോഫ്റ്റ്
text_fieldsകാലിഫോർണിയ: ടെക്നോളജി ഭീമനായ മൈക്രാസോഫ്റ്റ് ഒാപ്പൺ സോഫ്റ്റ്വെയറായ ലിനക്സിനൊപ്പം ചേർന്ന് പ്രവർത്തിക്കാനൊരുങ്ങുന്നു. ലിനക്സിലെ പ്ലാറ്റിനം അംഗമായാണ് മൈക്രോസോഫ്റ്റ് ചേർന്നിരിക്കുന്നത്. ലിനക്സിനൊപ്പം ചേരാനുള്ള മൈക്രോസോഫ്റ്റിെൻറ തീരുമാനം ടെക്ലോകത്ത് കൗതുകമായിരിക്കുകയാണ്. ലിനക്സിെൻറ ഉബണ്ടു ഒരുകാലത്ത്മൈക്രോസോഫ്റ്റിന് എറെ വെല്ലുവിളി ഉയർത്തിയിരുന്നു.
എന്നാൽ ലിനക്സ് ഫൗണ്ടേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ മൈക്രോസോഫ്റ്റ് ഒാപ്പൺ സോഴ്സ് പ്ലാറ്റ്ഫോമിന് കൂടുതൽ പിന്തുണ നൽകുന്നുണ്ടെുന്നും പറയുന്നു. ക്ലൗഡ് കമ്പ്യുട്ടിങിലും ഒാപ്പൺ സോഴ്സ് പ്ലാറ്റ്ഫോമിലും കൂടുതൽ സംവിധാനങ്ങളൊരുക്കുന്നതിെൻറ ഭാഗമായാണ് മൈക്രോസോഫ്റ്റിെൻറ പുതിയ നീക്കം എന്നാണ് അറിയുന്നത്. ലിനക്സുമയി മാത്രമല്ല മറ്റു ഒാപ്പൺ സോഴ്സ് പ്ലാറ്റ്ഫോമുകളുായും വൈകാതെ മൈക്രോസോഫ്റ്റ് ധാരണയിലെത്തുമെന്നാണ് അറിയുന്നത്.
ലിനക്സിെൻറ നോഡ്, ഒാപ്പൺ ഡേലൈറ്റ്, ഒാപ്പൺ കൺടെയിനർ പ്രോജക്ട്, ആർ കൺസോഷ്യം, ഒാപ്പൺ എ.പി.െഎ എന്നി പദ്ധതികൾക്ക് മൈക്രോസോഫ്റ്റ് പിന്തുണ നൽകും. എന്നാൽ ലിനക്സിനെ ബാധിച്ചിരിക്കുന്ന അർബുദമാണ് ഇപ്പോൾ മൈക്രോസോഫ്റ്റ് എന്നാണ് പല ടെക് വിദ്ഗദരുടെയും അഭിപ്രായം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
