Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightതെറ്റ്​ എ​േൻറത്​,...

തെറ്റ്​ എ​േൻറത്​, ദുഃഖമുണ്ട്​ -സക്കർബർഗ്​

text_fields
bookmark_border
mark-Zuckerberg
cancel

വാഷിങ്​ടൺ: ഫേസ്​ബുക്ക്​ ഉപയോക്​താക്കളുടെ സ്വകാര്യവിവരം സംരക്ഷിക്കാൻ കഴിയാത്തതി​​െൻറ ഉത്തരവാദിത്തം തനിക്കാണെന്നും അതിൽ ദുഃഖമുണ്ടെന്നും ഫേസ്​ബുക്ക്​ സ്​ഥാപകൻ മാർക്ക്​ സക്കർബർഗ്​. 

2016ലെ യു.എസ്​ പ്രസിഡൻറ്​​ തെരഞ്ഞെടുപ്പിൽ ഡോണൾഡ്​ ട്രംപിനെ ജയിപ്പിക്കാൻ ഫേസ്​ബുക്ക്​ ഉപയോക്​താക്കളുടെ വിവരം ചോർത്തി വിവര വിശകലന കമ്പനിയായ കേംബ്രി​ജ്​ അനലിറ്റികക്ക്​​ വിറ്റ സംഭവത്തിൽ യു.എസ്​ പ്രതിനിധി സഭാസമിതിക്കു മുമ്പാകെ ഹാജരാകുന്നതിനു മുമ്പ്​ പുറത്തിറക്കിയ സത്യവാങ്​മൂലത്തിലാണ്​ ഏറ്റുപറച്ചിൽ. 11നാണ്​ അദ്ദേഹം സമിതിക്കു മുമ്പാകെ ഹാജരാകുക. 

‘‘ഞങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച്​ മുൻകരുതലെടുക്കാതിരുന്നത്​ വലിയ പിഴയാണ്​. ഞാനാണ്​ ഫേസ്​ബുക്ക്​ തുടങ്ങിയത്​. അതുകൊണ്ടുതന്നെ ഇതിൽ നടക്കുന്ന എല്ലാത്തിനും എനിക്കാണ്​ ഉത്തരവാദിത്തം’’ -സത്യവാങ്​മൂലത്തിൽ പറയുന്നു. ചൊവ്വാഴ്​ച സെനറ്റർമാർക്കു മുന്നിലും ബുധനാഴ്​ച സഭാ സമിതിക്കു മുന്നിലും അദ്ദേഹം ഹാജരാകും. ഫേസ്​ബുക്കിൽനിന്ന്​ വിവരം ചോർത്തിയ ഒാരോ ആപ്ലിക്കേഷനെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്​. വിവരം തെറ്റായി ഉപയോഗിച്ചവർക്കെതിരെ നിരോധനമടക്കമുള്ള നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookmark zuckerbergmalayalam newsTechnology News
News Summary - Mark Zuckerberg admits Facebook-Technology
Next Story