തിയറ്റർ അനുഭവം സമ്മാനിക്കും ലാപ്പുകൾ

  • ഫുൾ എച്ച്.ഡി ആൻറി ​െഗ്ലയർ  െഎ.പി.എസ് ഡിസ്പ്ലേ

DELL-INSPIRATION

വർഷം അവസാനിക്കാനിരിക്കെ ഡെൽ ഇൻസ്പൈറോൺ പരമ്പരയിൽ രണ്ട് ലാപ്ടോപ് അവതരിപ്പിച്ചു. 14 ഇഞ്ച് ഡെൽ ഇൻസ്പൈറോൺ 5480, 15 ഇഞ്ച് ഡെൽ ഇൻസ്പൈറോൺ 5580 എന്നീ രണ്ട് ലാപ്ടോപുകളാണ് രംഗത്തിറക്കിയത്. എട്ടാം തലമുറ ഇൻറൽ കോർ െഎ 3, െഎ 5, െഎ 7 പ്രോസസറുകളുണ്ട്. 1920x1080 പിക്സൽ ഫുൾ എച്ച്.ഡി ആൻറി ​െഗ്ലയർ െഎ.പി.എസ് ഡിസ്പ്ലേയാണ്. 14 ഇഞ്ചിൽ മൂന്ന് അരികുകളും നേർത്തതാണ്. 15 ഇഞ്ചിൽ രണ്ട് അരികുകളും കുറവാണ്.

വ്യക്തിഗത തിയറ്റർ സമാന വിനോദ അനുഭവം സമ്മാനിക്കാൻ ഡെൽ സിനിമ സോഫ്​റ്റുവെയറുണ്ട്. സോളിഡ് സ്​റ്റേറ്റ് ഡ്രൈവ്, ഹാർഡ് ഡ്രൈവ് എന്നിവ ഒരുമിച്ചുള്ളത് ലഭിക്കും. വെളിച്ചം കുറവുള്ളപ്പോഴും ചിത്ര ഗുണമേന്മക്ക് ടെംപറൽ നോയിസ് റിഡക്​ഷൻ, 32 ജി.ബി വരെ ഡി.ഡി.ആർ 4 റാം, വിഡിയോ കോളിങ് മികവുറ്റതാക്കാൻ 4 എലിമൻറ് ലെൻസ് വെബ്ക്യാം, യു.എസ്​.ബി ൈടപ്​ സി പോർട്ട്, പവർ ബട്ടണിൽ വിരലടയാള സ്കാനർ, 1.48 കിലോ ഭാരം എന്നിവയുണ്ട്. പ്ലാറ്റിനം സിൽവർ, ബർഗണ്ടി ഇങ്ക് നിറങ്ങളിൽ ലഭിക്കും. 

14 ഇഞ്ച് ഇൻസ്പൈറോൺ 5480 അടിസ്ഥാന മോഡലിന് 33,990 രൂപയാണ് വില. എട്ടാംതലമുറ ഇൻറൽ കോർ െഎ 3-8145യു പ്രോസസർ, നാല് ജി.ബി റാം എന്നിവയാണുള്ളത്. ഉയർന്ന മോഡലിന് 49,990 രൂപയാണ് വില. എട്ടാം തലമുറ ഇൻറൽ െഎ 5-8265യു പ്രോസസർ, എട്ട് ജി.ബി റാം എന്നിവയാണുള്ളത്. 
15 ഇഞ്ച് ഡെൽ ഇൻസ്പൈറോൺ 5580 അടിസ്ഥാന മോഡലിന് 34,990 രൂപയാണ് വില. ഇതിൽ എട്ടാംതലമുറ ഇൻറൽ കോർ െഎ 3-8145യു പ്രോസസർ, നാല് ജി.ബി റാം എന്നിവയാണുള്ളത്. കുറച്ചുകൂടി ഉയർന്ന മോഡലിന് 40,990 രൂപയാണ് വില. എട്ടാം തലമുറ ഇൻറൽ കോർ െഎ 3-8145യു പ്രോസസർ, നാല് ജി.ബി റാം, 16 ജി.ബി ഒപ്റ്റേൻ മെമ്മറി എന്നിവയാണുള്ളത്. ഇടത്തരം മോഡലിന് 54,990 രൂപയാണ്. എട്ടാം തലമുറ ഇൻറൽ കോർ െഎ 5-8265 യു പ്രോസസർ, എട്ട് ജി.ബി റാം, രണ്ട് ടി.ബി ഹാർഡ് ഡ്രൈവ് എന്നിവയാണുള്ളത്. ഉയർന്ന മോഡലിന് 55,990 രൂപയാണ് വില. എട്ടാം തലമുറ ഇൻറൽ കോർ െഎ 5-8265 യു പ്രോസസർ, എട്ട് ജി.ബി റാം, രണ്ട് ടി.ബി ഹാർഡ് ഡ്രൈവ്, രണ്ട് ജി.ബി എൻവിഡിയ എം.എക്സ് 150 ഗ്രാഫിക്സ് എന്നിവയാണുള്ളത്. 

Loading...
COMMENTS