Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഇൻറർനെറ്റ്​...

ഇൻറർനെറ്റ്​ ഡൗൺലോഡിങ്​ സ്​പീഡ്​; ഇന്ത്യ നേപ്പാളിനും ബംഗ്ലാദേശിനും പിന്നിൽ

text_fields
bookmark_border
ഇൻറർനെറ്റ്​ ഡൗൺലോഡിങ്​ സ്​പീഡ്​; ഇന്ത്യ നേപ്പാളിനും ബംഗ്ലാദേശിനും പിന്നിൽ
cancel

മുംബൈ:  ഡിജിറ്റൽ  സമ്പദ്​വ്യവസ്​ഥയെ കുറിച്ച്​ ചർച്ചകൾ നടക്കുന്നതിനിടെ ഇൻറർനെറ്റ്​ സ്​പീഡി​ൽ ഇന്ത്യ ബഹുദൂരം പിറകിൽ . ഇൻറർനെറ്റ്​ ഡൗൺലോഡിങ്​ സ്​പീഡിൽ ഇന്ത്യക്ക്​ 96ാം സ്​ഥാനമാണ്​ ഉള്ളത്​. ബംഗ്ലാദേശിനും നേപ്പാളിനും  താഴെയാണ്​ ഇന്ത്യയുടെ സ്​ഥാനം. 4.1 എം.ബി.പി.എസാണ്​ ഇന്ത്യയുടെ ഇൻറർനെറ്റ്​ ഡൗൺലോഡിങ്​ സ്​പീഡ്​. 

സൈബർ കുറ്റകൃത്യങ്ങളും ഇന്ത്യയിൽ വർധിച്ച്​ വരികയാണ്​. ബാങ്കുകളെ ലക്ഷ്യം വെച്ച്​ കൊണ്ടുള്ളതാണ്​ ഇതിൽ പല കുറ്റകൃത്യങ്ങളും. ഇതിൽ പിടിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ​ഒാൺലൈൻ ഇടപാടുകൾ നടത്തു​േമ്പാൾ പണം നഷ്​ടപ്പെടുമെന്ന ഭയം മൂലമാണ്​ ഇന്ത്യയിൽ പലരും  ഇടപാടുകൾ നടത്താൻ മടിക്കുന്നതെന്നും സൈബർ രംഗത്ത്​ പ്രവർത്തിക്കുന്ന വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു.

ബാൻഡ്​വിത്ത്​ ലഭ്യതയിൽ ശ്രിലങ്ക, ചൈന, സൗത്ത്​ കൊറിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾക്കും പിറകിലാണ്​ ഇന്ത്യയുടെ സ്​ഥാനം. ഡിജിറ്റൽ സമ്പദ്​വ്യവസ്​ഥയെ സ്വാഗതം ചെയ്യുന്നുവെങ്കിലും അതിനുമുമ്പ്​ അതിനുള്ള അടിസ്​ഥാന സൗകര്യ വികസനം ഒരുക്കണമെന്നാണ്​ ​െഎ.ടി രംഗത്തെ വിദഗ്​ധർ അഭിപ്രായപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Internet speed
News Summary - India 96th in download speed, behind Nepal, Bangladesh
Next Story