കഴിഞ്ഞ വർഷം ഇന്ത്യ ഗൂഗിളിൽ തെരഞ്ഞെതെന്ത്?
text_fieldsമുംബൈ: വീണ്ടും ഒരു വർഷത്തിന് കൂടി വിട പറയുേമ്പാൾ ഗൂഗിളിൽ ആളുകൾ ഏറ്റവും കൂടുതൽസെർച്ച് ചെയ്തെതന്താണെന്ന് ഏല്ലാവരിലും ആകാംഷ ഉയർത്തുന്ന കാര്യമാണ്. എന്തായാലും ആകാംഷകൾക്ക് വിരാമമിട്ട് ഗൂഗിൾ കണക്കുകൾ പുറത്ത് വിട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ലോകം ഏറ്റവും കൂടുതൽ തെരഞ്ഞെത് പോക്കിമോൻ ഗെയിമിനെ കുറിച്ചാണ്. കഴിഞ്ഞ വർഷം ലോകത്തിലെ തന്നെ മികച്ച ഗെയിമുകളിലൊന്നാണ് ആഗ്മെൻറ്റഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള പോക്കിമോൻ. എന്നാൽ ഇന്ത്യയിൽ സ്ഥിതി വ്യത്യസ്തമാണ് 2016ൽ നടന്ന റിയോ ഒളിമ്പിക്സാണ് കൂടുതൽ ആളുകൾ തെരഞ്ഞത്.
ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത് ഉള്ളത് പോക്കിമോൻ ഗെയിമാണ്. ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത് െഎ ഫോൺ 7 ആണ്. വ്യക്തികളിൽ ലോകത്തും ഇന്ത്യയിലും ഏറ്റവും ആളുകൾ സെർച്ച് ചെയ്തത് അമേരിക്കൻ നിയുക്ത പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെയാണ്. െഎ ഫോൺ 7 കഴിഞ്ഞാൽ ടെക്നോളജി വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഇന്ത്യയിൽ സെർച്ച് ചെയ്തത് 251 രൂപക്ക് ലഭ്യമാവുമെന്ന് പ്രഖ്യാപിച്ച് ഫ്രീഡം മൊബൈൽ ഫോണിനെ കുറിച്ചാണ്.
ഒളിമ്പിക്സിൽ മെഡൽ നേടിയ പി.വി.സിന്ദു, ദീപ കർമാക്കർ എന്നിവരും ഇന്ത്യയിലെ സെർച്ചിൽ മുന്നിലാണ്. സിനിമകളുടെ വിഭാഗത്തിൽ സൽമാൻ ഖാൻ ചിത്രം സുൽത്താൻ ആണ് കൂടുതൽ ആളുകൾ തെരഞ്ഞെത്. രജനികാന്ത് ചലച്ചിത്രം കബാലിയും തൊട്ട് പിന്നിൽ തന്നെയുണ്ട്.