Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൂഗ്ളിന് ആപ്പിൾ വിലക്ക്
text_fieldsbookmark_border
ന്യൂയോർക്: ചട്ടലംഘനം നടത്തിയതിെൻറ പേരില്‍ ചില സുപ്രധാന ആപ്പ് ഡെവലപ്പ്മെൻറ് ടൂളുകളില്‍ നിന്നു ആപ്പിള്‍ ഗൂഗിളിന് വിലക്കേര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് നിര്‍മാണ ഘട്ടത്തിലിരിക്കുന്ന ഗൂഗിള്‍മാപ്പ്, ഹാങ്ഔട്ട്, ജിമെയില്‍, ഉള്‍പ്പടെയുള്ള ഗൂഗിള്‍ ബീറ്റാ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം നിലച്ചു.
ഗൂഗിളിെൻറ സ്ഥാപനങ്ങള്‍ക്കുള്ളില്‍ ജീവനക്കാര്‍ മാത്രം ഉപയോഗിക്കുന്ന ജിബസ്, കഫേ ആപ്പ് പോലുള്ളവയുംപ്രവര്ത്തന രഹിതമായി. ആപ്പിളിെൻറ ആപ്പ് വിതരണ നയം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Next Story
