Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightസൂം ആപ്പിനെ സംശയം;...

സൂം ആപ്പിനെ സംശയം; ജീവനക്കാരെ ഉപയോഗിക്കുന്നതിൽ നിന്ന്​ വിലക്കി ഗൂഗ്​ൾ

text_fields
bookmark_border
zoom-app-controversy
cancel

ലോകം ലോക്​ഡൗണിനെ തുടർന്ന്​ നിശ്ചലമായിരിക്കുകയാണ്​. ​െഎ.ടി കമ്പനികൾ ജീവനക്കാരോട്​ വീട്ടിൽ നിന്നും ജോലിച െയ്യാൻ നിർദേശിച്ചതോടെ ജോലിക്കിടെ പരസ്​പരം സംസാരിക്കാൻ ആളുകൾ സൂം എന്ന വിഡിയോ കോളിങ്​ ആപ്പ്​ ഉപയോഗിക്കാൻ തുടങ്ങി. അധികം വൈകാതെ സൂം ലോകമെമ്പാടും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ആപ്പായി മാറി. ഒരേ സമയം 100 പേരുമായിവ രെ കോൾ ചെയ്യാം എന്ന ഒാപഷ്​ൻ സൂമിനെ മറ്റ്​ പ്ലാറ്റ്​ഫോമുകളിൽ നിന്നും വേറിട്ടു നിർത്തി.

2019ൽ അവതരിപ്പിച്ചത ാണെങ്കിലും കോവിഡ്​ കാലത്താണ്​ സൂം വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ എല്ലാവർക്കും ഉപകാരപ്പെടാൻ തുടങ്ങിയത്​. വെറ ും ഒരു കോടി യൂസർമാർ മാത്രമുണ്ടായിരുന്നിടത്ത്​ നിന്ന്​ ഒരാഴ്​ച കൊണ്ട്​ 6.2 കോടി യൂസർമാരായാണ്​ വർധിച്ചത്​. നി ലവിൽ 20 കോടിയിലധികമാണ്​ സൂമി​​െൻറ ഉപയോക്​താക്കൾ. ഹ്യൂറൻ റിപ്പോർട്ട് പ്രകാരം, യു.എസ് ആസ്ഥാനമായുള്ള വിഡിയോ കോൺഫറൻസിങ് ആപ്പിൻെറ സ്ഥാപകനും സി.ഇ.ഒയുമായ എറിക് യുവാ​​െൻറ മൊത്തം മൂല്യം 3.5 ബില്യൺ യു.എസ് ഡോളറിൽ നിന്ന് 8 ബില്യൺ യു.എസ് ഡോളറായി വർധിച്ചു.

സുരക്ഷാ വീഴ്​ച്ച, വിവാദം

വമ്പൻ സാമ്പത്തിക മുന്നേറ്റം നടത്തിയ സൂം പക്ഷെ സുരക്ഷാ വീഴ്​ചയെ തുടർന്നും വിവരങ്ങളുടെ ചോർച്ചയെ തുടർന്ന്​ വൻ വിവാദമാണ്​ നേരിട്ടത്​. ആപ്പിനെതിരെ നിരവധി പരാതികൾ ലഭിച്ചുവെന്ന്​ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്​.ബി.​െഎയും സാക്ഷ്യപ്പെടുത്തിയിരുന്നു.

ഫേസ്​ബുക്കിന്​ സൂം ആപ്പ്​ യൂസർമാരുടെ വിവരങ്ങൾ നിരന്തരം കൈമാറിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. വിഡിയോ കോളിങ്ങിനിടെ അശ്ലീല ദൃശ്യങ്ങൾ വന്നതും മറ്റും പരാമർശിച്ച്​ സൂമി​​െൻറ തലവൻ മുമ്പ്​ ക്ഷമാപണവുമായി രംഗത്തുവന്നതും വാർത്തയായിരുന്നു.

സൂം ഉപയോഗം ബാൻ ചെയ്​ത്​ ഗൂഗ്​ൾ

ടെക്​ ഭീമനും അമേരിക്കൻ കമ്പനിയുമായ ഗൂഗ്​ളും ഒടുവിൽ സുരക്ഷാ വീഴ്​ച ചൂണ്ടിക്കാട്ടി ജീവനക്കാരെ സൂം വിഡിയോ കോൺഫറൻസിങ്​ ആപ്പ്​ ഉപയോഗിക്കുന്നതിൽ നിന്നും വിലക്കി. ജീവനക്കാർ കോർപ്പറേറ്റ് ലാപ്‌ടോപ്പുകളിലും ഡെസ്‌ക്‌ടോപ്പുകളിലും ഇനിയൊരിക്കലും സൂം ആപ്പ്​ വിഡിയോ ചാറ്റിങ്ങിനായി ഉപയോഗിക്കരുതെന്ന് അറിയിച്ചുകൊണ്ട് കമ്പനി എല്ലാവർക്കും മെയിൽ അയച്ചിരുന്നു.

ജോലിയുടെ ഭാഗമായി ഒരിക്കലും അംഗീകാരമില്ലാത്ത ആപ്പുകൾ ഉപയോഗിക്കരുതെന്ന്​ ജീവനക്കാരോട്​ മു​േമ്പ നിർദേശിച്ചിരുന്നതായും ഗൂഗ്​ൾ അറിയിച്ചിട്ടുണ്ട്​. കുടുംബവുമായി ബന്ധപ്പെടാൻ സൂം ആപ്പ്​ ഉപയോഗിക്കുന്നവർ അവരവരുടെ ഫോണുകളിലോ പ്രത്യേക ബ്രൗസറുകളിലോ മാത്രം അത്​ ചെയ്യാനും കമ്പനി അറിയിപ്പ്​ നൽകി.​ നേരത്തെ ടെസ്​ല തലവൻ അദ്ദേഹത്തി​​െൻറ കമ്പനിയായ സ്​പെയ്​സ്​ എക്​സിലും സൂം ആപ്പ്​ ഉപയോഗം തടഞ്ഞിരുന്നു.

കാലിഫോർണിയയിലെ സാൻ ജോസ്​ അടിസ്ഥാനമാക്കിയുള്ള സൂം നിലവിൽ സി.ഇ.ഒ ആയ എറിക്​ യുവാനെ ബില്ല്യണയറായി മാറ്റിയിരിക്കുകയാണ്​. കോർപറേറ്റ്​ കമ്പനികൾക്ക്​ മീറ്റിങ്ങുകളും വെബിനാറുകളും സംഘടിപ്പിക്കാനായി ഒരുക്കിയ ആപ്പാണ്​ സൂം. എനാൽ ലോക്​ഡൗണിൽ ജനങ്ങൾ സൂം ആപ്പ്​ ജിം സെഷനുകൾക്കും ക്ലാസുകൾക്കും കോക്​ടെയിൽ പാർട്ടികൾക്കും കുടുംബ സംഗമങ്ങൾക്കുമാണ്​ കൂടുതലായും ഉപയോഗിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googlesundar pichaiSecurity Breachzoom app
News Summary - Google Told Its Workers That They Can’t Use Zoom On Their Laptops-technology news
Next Story