തിരുവനന്തപുരം: ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍നിന്ന് രാജ്യവ്യാപകമായി പണം ത ട്ടിയ സംഭവത്തില്‍ രണ്ട് യു.പി.ഐ ആപ്ലിക്കേഷനുകള്‍ നാഷനല്‍ പേമെൻറ് കോര്‍പറേഷനും റി സര്വ്ബാങ്കും സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയും ചേര്‍ന്ന് പിന്‍വലിച്ചു. കേരള പൊലീസ് സൈ ബര്ഡോമിെൻറ ഇടപടലിനെതുടർന്നാണ് നടപടി.
കേരളത്തില്‍നിന്ന് 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. പത്തോളം പരാതി ലഭിച്ച സാഹചര്യത്തില്‍ പൊലീസ് സൈബര്‍ ഡോം നടത്തിയ അന്വേഷത്തില്‍ രണ്ട് ബാങ്കുകളുടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തി.
ഇത് പിന്‍വലിക്കണമെന്നും മറ്റ് ബാങ്കുകളുടെ മൊബൈല്‍ ആപ്പുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നുമുള്ള സൈബര്‍ ഡോമിെൻറ നിർദേശത്തെതുടര്‍ന്നാണ് രണ്ട് ആപ്ലിക്കേഷനുകള്‍ പിന്‍വലിച്ചത്. രണ്ട് ബാങ്കുകളുടെ ആപ്ലിക്കേഷനുകളുടെ തകരാർ സൈബര്‍ ഡോമിന് കണ്ടെത്താനായി.
വ്യാജ ആപ്ലിക്കേഷൻ ഉപയോഗിച്ച് മൊബൈല്‍ ഫോണിലേക്ക് അയക്കുന്ന സന്ദേശങ്ങൾ മറ്റൊരു നമ്പരിലേക്ക് അയക്കാൻ തട്ടിപ്പുകാർ നിർദേശിക്കും. തുടര്‍ന്ന് ഉപഭോക്താക്കളുടെ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പിയുടെയും കാര്ഡിെൻറയും വിവരങ്ങളുടെ സഹായത്തോടെയാണ് തട്ടിപ്പ് അരങ്ങേറിയിരുന്നത്. സുരക്ഷ പാളിച്ചയുള്ള ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ പിന്‍വലിക്കാന്‍ നിർദേശം നല്‍കുമെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ മനോജ് എബ്രഹാം അറിയിച്ചു.
ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം. ഒ.ടി.പി ഉള്‍പ്പെടെ ഒരു ധന ഇടപാടിനും ബാങ്ക് ഉദ്യോഗസ്ഥര്‍ ഫോണ്‍ വഴി വിവരം തേടില്ലെന്നും ഏതെങ്കിലും ഫോണ്‍ വിളിയോ സന്ദേശമോ ലഭിക്കുകയാണെങ്കില്‍ ഉടന്‍ ബാങ്കില്‍ നേരിട്ട് ബന്ധപ്പെടണമെന്നും സൈബര്‍ ഡോം അറിയിച്ചു.