ഫേസ്ബുക്കിൽ ഇനി വോയ്സ് ക്ലിപ്പുകളും സ്റ്റാറ്റസാക്കാം

11:22 AM
04/03/2018
facebook

ചിത്രങ്ങൾക്കും,വിഡിയോക്കും പുറമെ ഇനി ശബ്ദ സന്ദേശവും ഫേസ്ബുക്കിൽ സ്റ്റാറ്റസാക്കാം. ആഡ് വോയിസ് ക്ലിപ്പ് എന്നാണ് ഫേസ്ബുക്ക് ഉടൻ അവതരിപ്പിക്കുന്ന പുതിയ ഫീച്ചറിന്‍റെ പേര്. ഇന്ത്യൻ ഉപഭോക്താക്കളിലൊരാണ് ഫീച്ചർ കണ്ടെത്തിയത് ഇതേ തുടർന്ന് ഇന്ത്യയിലെ കുറഞ്ഞ ശതമാനം ഉപഭോക്താക്കളിൽ കമ്പനി പുതിയ ഫീച്ചർ പരീ‍ക്ഷണടിസ്ഥാനത്തിൽ നടപ്പാക്കി വരികയാണ്. സാധാരണ സ്റ്റാറ്റസ് അപ്ഡേറ്റ് കംപോസർ മെനുവിന് സമീപമായിരിക്കും ആഡ് വോയിസ് ക്ലിപ്പും ഉണ്ടാവുക. വിഡിയോ അപ്ഡേഷനിലും മികച്ച ഒന്നായിരിക്കും പുതിയ ഫീച്ചറെന്നാണ് ഫേസ്ബുക്കിന്‍റെ വിലയിരുത്തൽ. 

അന്താരാഷ്ട്ര തലത്തിൽ ആളുകൾക്ക് ഭാഷ വിനിമയത്തിലുണ്ടാവുന്ന പ്രശ്നങ്ങളും ഇത്തരത്തിൽ പരിഹരിക്കാനാവുമെന്നാണ് കമ്പനിയുടെ വാദം. പുതിയ ഫീച്ചർ എത്രയും വേഗം തങ്ങളുടെ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു.

Loading...
COMMENTS