Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightനഗ്​ന ചിത്രങ്ങൾ...

നഗ്​ന ചിത്രങ്ങൾ പരിശോധിക്കാൻ വിദഗ്​ധരെ നിയമിക്കുമെന്ന്​ ഫേസ്​ബുക്ക്​

text_fields
bookmark_border
facebook
cancel

കാലിഫോർണിയ: ഫേസ്​ബുക്കിനെ അശ്ലീല വിമുക്​തമാക്കാനായി തയാറാക്കിയ പുതിയ പദ്ധതിയിൽ ഉപഭോക്​താക്കളുടെ നഗ്​ന ചിത്രങ്ങൾ പരിശോധിക്കുന്നതിനായി വിദഗ്​ധരെ നിയമിക്കുമെന്ന്​ ഫേസ്​ബുക്ക്​. ഇവർക്കായിരിക്കും ചിത്രങ്ങൾ പരിശോധിച്ച്​ വേർതിരിക്കുന്നതിനുള്ള ചുമതല . 

പ്രതികാരത്തോടെ അശ്ലീല ചിത്രങ്ങൾ  പ്രചരിപ്പിക്കുന്നതിന്​ തടയിടുന്നതിനുള്ള പദ്ധതി ആസ്​ട്രേലിയ അടക്കമുള്ള രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഫേസ്​ബുക്ക്​ ആരംഭിച്ചിട്ടുണ്ട്​. പുതിയ പദ്ധതി പ്രകാരം  ഉപയോക്​താകൾ അവരുടെ നഗ്​നചിത്രങ്ങൾ ​​​ ഫേസ്​ബുക്കിന്​ അയച്ചുകൊടുക്കണം​. അയക്കുന്ന ചിത്രങ്ങൾ ഡിജിറ്റൽ ഫിംഗർപ്രിൻറ്​ രൂപത്തിലേക്ക്​ ഫേസ്​ബുക്ക്​ മാറ്റും. ഇൗ ചിത്രങ്ങൾ പിന്നീട്​  അപ്​ലോഡ്​ ചെയ്യാൻ ശ്രമിച്ചാൽ ഫേസ്​ബുക്ക്​ അത്​ തടയും.

അതേ സമയം, പദ്ധതിയെ സംബന്ധിച്ച ആശങ്കകളും സൈബർ ലോകത്ത്​ വ്യാപിക്കുകയാണ്​. അയക്കുന്ന ചിത്രങ്ങളുടെ സുരക്ഷ സംബന്ധിച്ചാണ്​ പ്രധാനമായും ആശങ്കകൾ ഉയരുന്നത്​. എന്നാൽ മൂന്നാമതൊരാൾക്ക്​ ഇത്​ ലഭ്യമാവില്ലെന്നാണ്​ ഫേസ്​ബുക്ക്​ നൽകുന്ന വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookmalayalam newsNew projectNude imagesTechnology News
News Summary - Facebook reveals more info on its plan to stop revenge porn using your nudes-Technology
Next Story