Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightതടസങ്ങളില്ല;...

തടസങ്ങളില്ല; ഫേസ്​ബുക്കും വാട്ട്​സ്​ ആപ്പും ഇൻസ്​റ്റയും തിരിച്ചെത്തി

text_fields
bookmark_border
തടസങ്ങളില്ല; ഫേസ്​ബുക്കും വാട്ട്​സ്​ ആപ്പും ഇൻസ്​റ്റയും തിരിച്ചെത്തി
cancel

ന്യൂഡൽ‌ഹി: ജനപ്രിയ മെസേജിങ്, സോഷ്യല്‍ മീഡിയ ആപ്പുകളായ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ ഉപയേ ാഗിക്കുന്നതിൽ ​ കഴിഞ്ഞ ദിവസം മുതൽ നേരിട്ട തടസങ്ങൾ പരിഹരിച്ചെന്ന്​ അധികൃതർ. കഴിഞ്ഞ ദിവസം അഞ്ചു മണി മുതലാണ്​ ഫേസ ്​ബുക്ക്​ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളുടെ സേവനം തടസപ്പെട്ടത്​. ഫേസ്​ബുക്കിൽ ന്യൂസ്​ ഫീഡുകളിലെ ചിത്രങ്ങൾ, വി ഡിയോ എന്നിവ കാണാനോ പോസ്​റ്റ്​ ചെയ്യാനോ കഴിഞ്ഞിരുന്നില്ല. മെസഞ്ചർ സേവനവും തടസപ്പെട്ടിരുന്നു.

വാട്‌സാപ്പില്‍ വോയ്സ്, വിഡിയോ, ഫോട്ടോകള്‍ എന്നിവ അയക്കാനോ ഡൗണ്‍ലോഡ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. ഇന്‍സ്റ്റഗ്രാമിലും സ്റ്റാറ്റസ് കാണുന്നതിനും ഫീഡ്​സ്​ കാണുന്നതിലും പ്രശ്‌നമുണ്ടായിരുന്നു.

പ്രധാന കണ്ടൻറ്​ ഡെലിവറി നെറ്റ്‌വർക്ക് സേവന ദാതാവും ഇൻറർനെറ്റ് ഹോസ്റ്റിങ് പ്ലാറ്റ്ഫോമുമായ ക്ലൗഡ് ഫെയറിലെ തകരാറാണ്​ പ്രശ്നത്തിനു കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ​േഫസ്​ബുക്കോ ഇൻസ്​റ്റാഗ്രാമോ ഇതേകുറിച്ച്​ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.

മണിക്കൂറുകൾ നീണ്ട തടസത്തിനൊടുവിൽ പ്രശ്​നം പരിഹരിക്കപ്പെട്ടതായി ഫേസ്​ബുക്ക്​ ഒൗദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചു. ചിത്രങ്ങളും വിഡിയോകളും പോസ്​റ്റ്​ ചെയ്യ​ുന്നതിനും ഡൗൺലോഡ്​ ചെയ്യുന്നതിനും പ്രശ്​നമനുഭപ്പെട്ടതിൽ ഖേദിക്കുന്നു. തടസങ്ങൾ പരിഹരിച്ചെന്നും സേവനങ്ങളെല്ലാം നൂറു ശതമാനം ഉപയോഗപ്പെടുത്താമെന്നും ഫേസ്​ബുക്ക്​ ട്വീറ്റ്​ ചെയ്​തു. ഇന്ന്​ പുലർച്ചയോടെ ഇൻസ്​റ്റഗ്രാമി​ലും ഔദ്യോഗിക വിശദീകരണവും ഖേദപ്രകടനവുമെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookwhatsappInstagramMessengerTechnology News
News Summary - Facebook resolves day-long outages across Instagram, WhatsApp, and Messenger- ​Technology
Next Story