ഫേ​സ്​​ബു​ക്ക്​ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ സ്വ​കാ​ര്യ സ​ന്ദേ​ശ​ങ്ങ​ൾ ചോ​ർ​ന്നു

23:30 PM
03/11/2018
facebook-technology news

ല​ണ്ട​ൻ: 12 കോ​ടി ഫേ​സ്​​ബു​ക്ക്​ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ സ്വ​കാ​ര്യ സ​ന്ദേ​ശ​ങ്ങ​ൾ ചോ​ർ​ന്ന​താ​യും ഇ​തി​ൽ 81,000 അ​ക്കൗ​ണ്ടു​ക​ളി​ലെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​താ​യും റി​പ്പോ​ർ​ട്ട്. യു​ക്രെ​യ്​​ൻ, റ​ഷ്യ, യു.​കെ, യു.​എ​സ്, ബ്ര​സീ​ൽ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ്​ ചോ​ർ​ന്ന​ത്. ചോ​ർ​ന്ന വി​വ​ര​ങ്ങ​ൾ പ​ണം വാ​ങ്ങ​ി കൈ​മാ​റി​യ​താ​യും റി​​പ്പോ​ർ​ട്ടി​ലു​ണ്ട്. 

സെ​പ്​​റ്റം​ബ​റി​ലാ​ണ്​ ചോ​ർ​ച്ച ആ​ദ്യ​മാ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. എ​ന്നാ​ൽ, ഫേ​സ്​​ബു​ക്ക്​ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി​ട്ടി​ല്ലെ​ന്നും ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച വെ​ബ്​​സൈ​റ്റു​ക​ൾ ത​ട​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഫേ​സ്​​ബു​ക്ക്​ വ​ക്​​താ​വ്​ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. നേ​ര​ത്തേ കേം​ബ്രി​​ജ് അ​ന​ലി​റ്റി​ക ക​മ്പ​നി ഫേ​സ്​​ബു​ക്ക്​ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​ത്​ ബ്രി​ട്ട​നി​ല​ട​ക്കം അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക്​ ന​യി​ച്ചി​രു​ന്നു. 

Loading...
COMMENTS