Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവം​ശവെറി;...

വം​ശവെറി; ഫേ​സ്​​ആ​പ്​  പു​തി​യ ഫി​ൽ​ട്ട​റു​ക​ൾ നീ​ക്കി

text_fields
bookmark_border
Face book
cancel


മോ​സ്​​കോ: സെ​ൽ​ഫി ഭ്ര​മം ബാ​ധി​ച്ച​വ​രു​ടെ ഇ​ഷ്​​ട ആ​പ്പാ​യ ഫേ​സ്​​ആ​പ്​ പു​തു​താ​യി അ​വ​ത​രി​പ്പി​ച്ച ഫി​ൽ​ട്ട​റു​ക​ൾ വംശവെറി ആരോ​പ​ണ​ത്തെ തു​ട​ർ​ന്ന്​ പി​ൻ​വ​ലി​ച്ചു. എ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ലോ​ക​ത്തെ വ്യ​ത്യ​സ്​​ത വം​ശ​ങ്ങ​ളു​ടെ മു​ഖ​പ്ര​കൃ​ത​മ​നു​സ​രി​ച്ച്​ എ​ഡി​റ്റ്​ ചെ​യ്യു​ന്ന​തി​ന്​ സ​ഹാ​യ​ക​മാ​വു​ന്ന ഫി​ൽ​ട്ട​റു​ക​ളാ​ണ്​ റ​ഷ്യ​ൻ ക​മ്പ​നി​യാ​യ വ​യ​ർ​ലെ​സ്​ ലാ​ബി​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ഫേ​സ്​​ആ​പ്​​ പി​ൻ​വ​ലി​ച്ച​ത്.

കോ​ക്കേ​ഷ്യ​ൻ, ഏ​ഷ്യ​ൻ, ഇ​ന്ത്യ​ൻ, ക​റു​ത്ത​വ​ർ എ​ന്നി​ങ്ങ​നെ നാ​ലു വം​ശ​ങ്ങ​ളു​ടെ പ്ര​കൃ​ത​ത്തി​ലേ​ക്ക്​ ചി​ത്രം മാ​റ്റാ​നു​ള്ള ഒാ​പ്​​ഷ​നാ​ണ്​ ബു​ധ​നാ​ഴ്​​ച ഫേ​സ്​​ആ​പ്​​ അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ, വെ​ള്ള​ക്കാ​ർ ഇ​ത​ര വം​ശീ​യ​രെ കു​റി​ച്ച്​ പു​ല​ർ​ത്തു​ന്ന മ​നോ​ഭാ​വ​മാ​ണ്​ ​ഒാ​പ്​​ഷ​നി​ലൂ​ടെ തെ​ളി​യു​ന്ന​തെ​ന്ന വി​മ​ർ​ശ​നം വ്യാ​പ​ക​മാ​യി. വി​മ​ർ​ശ​നം ആ​ദ്യം ത​ള്ളി​യ ഫേ​സ്​​ആ​പ്​ പി​ന്നീ​ട​ത്​ അം​ഗീ​ക​രി​ക്കു​ക​യും ഫി​ൽ​ട്ട​റു​ക​ൾ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്​​തു.

നേ​ര​ത്തെ​യും ഫേ​സ്​​ആ​പ്​​ ഇ​ത്ത​രം ആ​രോ​പ​ണ​ത്തി​ന്​ വി​ധേ​യ​മാ​യി​ട്ടു​ണ്ട്. ചി​ത്ര​ങ്ങ​ൾ ആ​ക​ർ​ഷ​ക​മാ​ക്കാ​ൻ, തൊ​ലി​നി​റം വെ​ളു​പ്പി​ക്കാ​നു​ള്ള ഒാ​പ്​​ഷ​ൻ ന​ൽ​കി​​യ​താ​ണ്​ അ​ന്ന്​ വി​വാ​ദ​മാ​യ​ത്. ​ആ​ക​ർ​ഷ​ക​മാ​വു​ക​യെ​ന്നാ​ൽ വെ​ളു​ത്ത​നി​റ​മു​ള്ള​വ​രാ​വു​ക എ​ന്ന വം​ശീ​യ ബു​ദ്ധി​യാ​ണ്​ ഫേ​സ്​​ആ​പ്​​ നി​ർ​മി​ച്ച​വ​രും പു​ല​ർ​ത്തു​ന്ന​െ​ത​ന്നാ​ണ്​ അ​ന്ന്​ ഉ​പ​യോ​ക്​​താ​ക്ക​ൾ​ത​ന്നെ വി​മ​ർ​ശി​ച്ച​ത്. ​െഎ.​ഒ.​എ​സ്, ആ​ൻ​േ​​ഡ്രാ​യി​ഡ്​ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ൽ ല​ഭ്യ​മാ​യ ഫേ​സ്​​ആ​പ്​ ഇൗ ​വ​ർ​ഷം ജ​നു​വ​രി​യി​ലാ​ണ്​ പു​റ​ത്തി​റ​ങ്ങി​യ​തെ​ങ്കി​ലും വ​ള​രെ​വേ​ഗം പ്ര​ചാ​രം നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebooksocial mediamalayalam newsethnicity filtersTechnology News
News Summary - FaceApp removes ‘ethnicity filters’ after backlash-World news
Next Story