ഡി-ലിങ്ക് കാമറയുണ്ടോ, കീശ ചോരാതെ നിരീക്ഷിക്കാം

  • വിഡിയോ േശഖരിക്കാൻ കമ്പ്യൂട്ടറോ മെമ്മറി കാർഡോ വേണ്ട

09:58 AM
07/05/2018
Dlink

വീടോ ഒാഫിസോ രാത്രിയോ പകലോ അടുത്തോ അകലെയോ എവിടെയാണെങ്കിലും കുറഞ്ഞ ചെലവിൽ പരിസരനിരീക്ഷണം ഏർപ്പെടുത്താൻ ഡി-ലിങ്കി​​െൻറ ഇൗ വൈഫൈ കാമറ മതി.  ഡി-ലിങ്ക് DCS-P6000LH എന്ന മിനി എച്ച്.ഡി ൈവ ഫൈ കാമറക്ക് 2995 രൂപയാണ് വില. കണ്ടാൽ ബ്ലൂടൂത്ത് സ്പീക്കർ പോലിരിക്കുമെങ്കിലും സൂക്ഷ്മനിരീക്ഷണത്തിൽ കേമനാണ്. വിഡിയോ േശഖരിക്കാൻ കമ്പ്യൂട്ടറോ മെമ്മറി കാർഡോ വേണ്ട. വൈഫൈ കണക്​ഷനുമായി ബന്ധിപ്പിച്ചാൽ മതി. 

മൈ ഡിലിങ്ക് ക്ലൗഡ് സേവനത്തിൽ 24 മണിക്കൂറും സൗജന്യമായി റെക്കോഡ് ചെയ്യാം. ക്ലൗഡ് സബ്സ്ക്രിപ്ഷനും ഇതിനൊപ്പം ലഭിക്കും. ക്ലൗഡ് സേർവറിൽ വിഡിയോ ബാക്കപ്പും ലഭിക്കും. േപ്ലബാക്ക്, വിഡിയോ ക്ലിപ് ഡൗൺലോഡ് സൗകര്യവും സ്മാർട്ട്ഫോൺ വഴി ഏതുസമയത്തും നടക്കും. മൈ ഡിലിങ്ക് മൊബൈൽ ആപ് ഉപയോഗിച്ച് കാമറ ദൃശ്യങ്ങൾ ലൈവായി ഫോണിൽ കാണാം. അതിനാൽ, എവിടെയിരുന്നും വീടും ഒാഫിസും നിരീക്ഷിക്കാം. ഫോൺവഴി റെക്കോഡിങ് ക്രമീകരിക്കാനും കഴിയും. എന്തെങ്കിലും സംശയകരമായി കണ്ടാൽ സൗണ്ട്, മോഷൻ സെൻസറുകൾ അപ്പോൾ പിടിച്ചെടുത്ത് ഫോണിൽ പുഷ് അലർട്ട് നോട്ടിഫിക്കേഷൻ അയക്കും. 

ഇൻഫ്രാറെഡ് എൽ.ഇ.ഡി ലൈറ്റ് വഴി രാത്രി അഞ്ച് മീറ്റർ വരെ കാഴ്ച ലഭ്യമാകും. നാല് ഇഞ്ചാണ് കാമറയുടെ പൊക്കം 120 ഡിഗ്രി ൈവഡ് ആംഗിൾ ലെൻസിന് 4x സൂമിങ്ങുമുണ്ട്. 1280x720 പിക്സൽ എച്ച്.ഡി റസലൂഷനിലാണ് ദൃശ്യങ്ങൾ രേഖപ്പെടുത്തുക. ബ്ലൂടൂത്ത് 4.0, വൈ ഫൈ കണക്ടിവിറ്റിയുണ്ട്. െഎ.ഒ.എസ്, ആൻഡ്രോയിഡ്, വിൻഡോസ് ഉപകരണങ്ങളുമായി േചർന്ന് പ്രവർത്തിക്കും. എച്ച് 264 ഫോർമാറ്റിൽ വിഡിയോയും ജെപെഗ് ഫോർമാറ്റിൽ ഫോേട്ടാകളും പകർത്തും. 

Loading...
COMMENTS