Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightടിക്​ടോക്​ സ്റ്റാറിനെ...

ടിക്​ടോക്​ സ്റ്റാറിനെ കളിയാക്കി; ഏഴ്​ കോടി കാഴ്​ചക്കാരുള്ള വിഡിയോ നീക്കി യൂട്യൂബ്​, വിവാദം

text_fields
bookmark_border
youtube-vs-tiktok
cancel


ന്യൂഡൽഹി: ഗൂഗ്​ളി​​​െൻറ വിഡിയോ അപ്​ലോഡിങ്​ പ്ലാറ്റ്​ഫോമായ യൂട്യൂബും സമീപകാലത്ത്​ വലിയ രീതിയിൽ പ്രചാരം നേടിയ ടിക്​ടോകും തമ്മിലുള്ള യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്​. ചൈനീസ്​ വമ്പൻമാരായ ടിക്​ടോകും അമേരിക്കയുടെ യൂട്യൂബും പരസ്​പരം പോരടിക്കുകയല്ല, മറിച്ച്​ ഇരു പ്ലാറ്റ്​ഫോമുകളിലും വിരാജിക്കുന്ന യൂസർമാരാണ്​ ഇപ്പോൾ തമ്മിലടി തുടങ്ങിയിരിക്കുന്നത്​. പരസ്​പരം ചളിവാരിയെറിയുന്ന തരത്തിൽ കാര്യങ്ങൾ പോയതോടെ ആദ്യ ഘട്ട നടപടിയെന്ന നിലക്ക്​ യൂട്യൂബ്​ അത്തരത്തിലുള്ള ഒരു വിഡിയോ നീക്കം ചെയ്​തിരിക്കുകയാണ്​. 

അജയ്​ നഗർ എന്ന യൂട്യൂബ്​ സൂപ്പർ സ്റ്റാറി​​​െൻറ ഒന്നരക്കോടിയോളം സബ്​സ്​ക്രൈബർമാരുള്ള കാരിമിനാറ്റി എന്ന ചാനലാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്ര​െൻറിങ്​. ടിക്​ടോക്​ യൂസർമാരെ റോസ്റ്റ്​ ചെയ്​ത് (കളിയാക്കി)​ കാരിമിനാറ്റി അപ്​ലോഡ്​ ചെയ്​ത്​ ‘ടിക്​ടോക്​ vs യൂട്യൂബ്​: ദ എൻഡ്​​’ എന്ന വിഡിയോ യൂട്യൂബി​​െൻറ നിബന്ധനകൾ ലംഘിച്ചു എന്ന്​ കാട്ടി പ്ലാറ്റ്​ഫോമിൽ നിന്നും നീക്കം ചെയ്​തു. പിന്നാലെ ട്വിറ്ററിൽ #justiceforcarry, #bringbackcarrysvideo, #shameonyoutube എന്നീ ഹാഷ്​ടാഗുകൾ തരംഗമാവാൻ തുടങ്ങുകയായിരുന്നു.

ആമിർ സിദ്ദിഖി എന്ന പ്രശസ്​ത ടിക്​ടോക്​ കൊമേഡിയനെയാണ്​​ കാരിമിനാറ്റി പ്രധാനമായും യൂട്യൂബ്​ വിഡിയോയിൽ കളിയാക്കിയത്​. യൂട്യൂബ്​ കണ്ടൻറ്​ ക്രിയേറ്റർമാർക്കെതിരെ ആമിർ സിദ്ദിഖി സംസാരിക്കുന്ന വിഡിയോയാണ്​ കാരിമിനാറ്റിയെ ചൊടിപ്പിച്ചത്​. പിന്നാലെ റോസ്റ്റിങ്​ വിഡിയോയുമായി എത്തുകയായിരുന്നു. റോസ്റ്റിങ് വിഡിയോ വ്യക്​തിഹത്യ നടത്തുന്ന രീതിയിലേക്ക്​ പോയെന്ന കമൻറുകളുമായി നിരവധിപേർ എത്തിയിരുന്നു.

ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട്​ ഏഴ്​ കോടി കാഴ്​ചക്കാരും ലക്ഷക്കണക്കിന്​ ലൈക്കുകളും ലഭിച്ച വിഡിയോ യൂട്യൂബ്​ ഇന്ത്യയുടെ പല റെക്കോർഡുകളും തകർത്തു. 37​ ലക്ഷത്തോളം ആരാധകരുള്ള ആമിർ സിദ്ദിഖി അജയ്​ നഗറി​​െൻറ വിഡിയോ വലിയ രീതിയിൽ ഹിറ്റായതിന്​ പിന്നാലെ മറുപടി വിഡിയോയുമായി രംഗത്തെത്തിയിരുന്നു. 

കാരിമിനാറ്റിയുടെ വിഡിയോ ചിലർ കൂട്ടമായി റിപ്പോർട്ട്​ ചെയ്​തതോടെയാണ്​ യൂട്യൂബിന്​ പിൻവലിക്കേണ്ടി വന്നതെന്നാണ്​ സൂചന. എന്തായാലും സംഭവം ഇരു പ്ലാറ്റ്​ഫോമുകൾ ഉപയോഗിക്കുന്നവർക്കിടയിൽ വലിയ അസ്വാരസ്യങ്ങളാണ്​ ഉണ്ടാക്കിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youtubetiktoktik tokaamir siddiquicarryminatiyoutube vs tiktok
News Summary - CarryMinati’s video removed YouTube vs TikTok controversy-technology news
Next Story