Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightപത്ത്​ ദിവസത്തിനുള്ളിൽ...

പത്ത്​ ദിവസത്തിനുള്ളിൽ പത്ത്​ ലക്ഷം സബ്​സ്​ക്രൈബേഴ്​സ്​; തരംഗമായി അർജുൻ

text_fields
bookmark_border
arjun-roast
cancel
camera_alt????? ?????????

ഏതൊരു യൂട്യൂബറുടെയും സ്വപ്​നമാണ്​ പത്ത്​ ലക്ഷം സബ്​സ്​ക്രൈബേഴ്​സ്​ എത്തുക എന്നത്​​. മലയാളത്തിലെ പല പ്രമുഖ യൂട്യൂബർമാർക്കും ഇൗ സ്വപ്​നയക്കം നേടിയെടുക്കാൻ വേണ്ടിവന്നത്​ വർഷങ്ങൾ. എന്നാൽ ഇവിടെയൊരു ചെറുപ്പാക്കാരൻ പത്ത്​ ദിവസത്തിനുള്ളിൽ ആ മാന്ത്രിക സംഖ്യ എത്തിപ്പിടിച്ചിരിക്കുന്നു. അർജ്യു എന്ന യൂട്യൂബ്​ ചാനലില​ൂടെ ട്രെൻഡിങ്ങായി മാറിയ അർജുൻ സുന്ദരേശനാണ്​ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

മലയാളികൾ ഇതുവരെ കണ്ടുപരിചരിക്കാത്ത പുതുമയുമായാണ്​ അർജുൻ യൂട്യൂബിലേക്ക്​​ വരുന്നത്​. മൂന്ന്​ വർഷം മുമ്പ്​ മറ്റൊരു പേരിലായിരുന്നു​ ഇൗ ചാനലി​​​​െൻറ തുടക്കം​. രണ്ടാഴ്​ച മുമ്പ്​ വരെ ഇൗ ചാനലിനുണ്ടായിരുന്നത്​ വെറും 119 സബ്​സ്​ക്രൈബേഴ്​സ്​. ഇടക്ക്​ നിർജീവമായ ചാനലി​െന ലോക്​ഡൗൺ കാലത്ത്​ വീണ്ടും പൊടിതട്ടിയെടുക്കുകയായിരുന്നു. ഗെയിം കളിച്ചും വീഡിയോകൾ കണ്ടും  മടുത്തുതുടങ്ങിയതോടെയാണ്​ റിയാക്ഷൻ വിഡിയോകളുടെ സാധ്യതയെക്കുറിച്ച്​ അർജുൻ ആലോചിക്കുന്നത.്​ 

സ്വീഡിഷ്​ യൂട്യൂബറായ പീഡി​ൈപയുടെ കടുത്ത ആരാധകനാണ്​ അർജുൻ. പീഡിപൈയുടെ വിഡിയോകൾ ഇദ്ദേഹത്തെ ഇരുത്തിച്ചിന്തിപ്പിച്ചു​. 100 മില്യൺ ആളുകളാണ്​ പീഡിപൈയുടെ ചാനൽ ഫോളോ ചെയ്യുന്നത്​. ഇത്​ കൂടാതെ കരിമിനാറ്റി എന്ന പേരിലറിയപ്പെടുന്ന അജെയ്​ നാഗർ എന്ന ഇന്ത്യൻ യൂട്യൂബറും വഴികാട്ടിയായി. 17 മില്യൺ ആളുകളാണ്​ ഇൗ 20 വയസ്സുകാര​​​​െൻറ ചാനൽ സബ്​സ്​ക്രൈബ്​ ചെയ്​തിരിക്കുന്നത്​. ഇവരിൽനിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ടാണ്​ മലയാളികൾ ഇതുവരെ കാണാത്ത റിയാക്ഷൻ വീഡിയോകൾ ARJYOU എന്ന ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്​. 

ഒട്ടും പ്രതീക്ഷയില്ലാതെയാണ്​ അർജുൻ ത​​​​െൻറ ആദ്യ റിയാക്ഷൻ വിഡിയോകൾ അപ്​ലോഡ്​ ചെയ്​തത്​.  ആദ്യം കൂട്ടുകാരിലേക്ക്​ ഷെയർ ചെയ്​തു. അവിടെനിന്ന്​ ഗ്രൂപ്പുകളിലേക്ക്​. പിന്നീടങ്ങോട്ട്​ പ്രകാശ വേഗത്തിലായിരുന്നു അർജു​​​​െൻറ കുതിപ്പ്​. കണ്ണ്​ ചിമ്മി തുറക്കുന്നതിന്​ മു​െമ്പ പത്ത്​ ലക്ഷം സബ്​സ്​ക്രൈബേഴ്​സ്​. നിലവിൽ 15 ലക്ഷത്തിന്​ മുകളിലെത്തിയിട്ടുണ്ട്​.

അർജുന്​ പോലും എന്താണ്​ സംഭവിച്ചതെന്ന്​ ആദ്യം മനസ്സിലായില്ല. അത്രയും വലിയ സ്വീകാര്യമായിരുന്നു ആ വിഡിയാകൾക്ക്​ കിട്ടിയത്​. സോഷ്യൽ മീഡിയയിലെ സംസാര വിഷയം മൊത്തം ഇൗ ചെറുപ്പക്കാരനിൽ കേ​ന്ദ്രീകരിച്ചു. പൊലീസ്​ ഇൻസ്​പെക്​ടറായ അച്​ഛൻ സുന്ദരേശനും പഞ്ചായത്ത്​ അസിസ്​റ്റൻറ്​ സെക്രട്ടറിയായ മാതാവ്​ ലസിതക്കുമെല്ലാം മകൻ സെലിബ്രിറ്റിയായ വിവരമറിയുന്നത്​ തന്നെ നാട്ടുകാരും ബന്ധുക്കളും പറഞ്ഞറിഞ്ഞിട്ടാണ്​. 

ട്രോളി​​​​െൻറ പുതിയ ഒരു തലമാണ്​ അർജുൻ മലയാളത്തിൽ പരീക്ഷിച്ചത്​. ജനലക്ഷങ്ങൾ അത്​ ഏറ്റെടുത്തെങ്കിലും  പലർക്കും ഇൗ വിഡിയോകൾ​ വേദനയായിട്ടുണ്ട്​. പ്രത്യേകിച്ച്​ അദ്ദേഹം റിയാക്​ട്​ ചെയ്​ത വിഡിയോയിലെ വ്യക്​തികളെ. അവർ പി​ന്നീട്​ അർജുനെതിരെ മറുപടി വിഡിയോയുമായി രംഗത്തെത്തുകയും ചെയ്​തു. പലരും തിരിച്ച്​ അർജു​െന ട്രോളാനും തുടങ്ങി. ആദ്യം ചീത്തവിളിച്ച പലരും പിന്നീട്​ കട്ട ചങ്കുകളായി മാറിയ അനുഭവവും ഇദ്ദേഹത്തിനുണ്ട്​.  
 
അതെസമയം, ത​​​​െൻറ വിഡിയോ പലരെയും വേദനിപ്പിച്ചു​ എന്നറിഞ്ഞതോടെ അർജുൻ അവരോട്​ മാപ്പ്​ ചോദിച്ചിട്ടുണ്ട്​. എന്ന്​ മാത്രമല്ല അടുത്ത വിഡിയോകൾ ചെയ്യു​േമ്പാൾ സെലക്​ടീവ്​ ആകുമെന്നും ഉറപ്പുതരുന്നു. കൂടാതെ ചില വിഡിയോകൾ അ​ദ്ദേഹം നീക്കുകയും ചെയ്​തിട്ടുണ്ട്​. ഒരു മില്യൻ കടന്നതോടെ ഇനിയുള്ള വിഡിയോകൾക്ക്​ കൂടുതൽ നിലവാരം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആലപ്പുഴ മുഹമ്മ സ്വദേശിയായ അർജുൻ​.

പലരും അർജുനെ ടിക്​ടോക്കി​​​​െൻറ അന്തകനായിട്ടാണ്​ കാണുന്നത്​. എന്നാൽ, അത്​ തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു​. ടിക്​ടോക്കിലെ ചില നിലവാരം കുറഞ്ഞ വീഡിയോകൾക്ക്​ ഒരുപാട്​ ലൈക്ക്​ കിട്ടുന്നത്​ കണ്ട്​ അതിനെതിരെ റിയാക്ഷൻ നടത്തി എന്ന്​ മാത്രമേയുള്ളൂ. 

ആരെയും വേദനിപ്പിക്കാ​നല്ല റിയാക്ഷനുകൾ ചെയ്​തത്​. ​​ഇതൊരു തമാശയായി എടുത്താൽ മതിയെന്നാണ്​ അർജു​​​​െൻറ പക്ഷം. ടിക്​ടോക്ക്​ കൂടാതെ ചാനൽ വാർത്തകൾ, സിനിമയിലെ സീനുകൾ എന്നിവക്കെല്ലാം റിയാക്ഷൻ നൽകുന്നുണ്ട്​. ചങ്ങനാശ്ശേരിയിൽ ബി.എ മൾട്ടിമീഡിയ സ്​റ്റുഡൻറായ ഇൗ ചെറുപ്പക്കാര​​​​െൻറ ലക്ഷ്യം സിനിമ സംവിധായകനാവുക എന്നതാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youtubepewdiepiecarryminatiarjyoureaction video
News Summary - arjyou youtube channel got 10 lakhs subscribers
Next Story