Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightസചിൻ ഫാൻസിന്​ വേണ്ടി...

സചിൻ ഫാൻസിന്​ വേണ്ടി ആൻ​ഡ്രോയ്​ഡ്​ ഗെയിം

text_fields
bookmark_border
sachin.jpg
cancel

സചി​​​െൻറ സ്വതസിദ്ധമായ സ്​ട്രെയിറ്റ്​ ഡ്രൈവും ഒാൺസൈഡ്​ ഫ്ലിക്കും സ്വീപ്​ ഷോട്ടും കണ്ട്​ കൊതി തീരാത്ത ആരാധകരുണ്ടാവില്ല, അല്ലേ..? ക്രിക്കറ്റ്​ കളിക്കു​േമ്പാൾ ഇത്തരം ഷോട്ടുകൾ അടിക്കാൻ ശ്രമിക്കുന്നവരാണ്​ പലരും, പരാജയപ്പെട്ടാൽ പോലും. എന്നാൽ, സചിൻ ഷോട്ടുകളടിക്കാൻ ഇനി ആരാധകർക്ക്​ അധികം കഷ്​ടപ്പെടേണ്ടി വരില്ല. പുനെയിലുള്ള വിനോദ സ്​റ്റാർട്ടപ്പായ ‘ജെറ്റ്​സിൻതിസീസ്​’ സചി​ൻ ഗെയിമുമായി എത്തിയിരിക്കുകയാണ്​. 

സചിൻ സാഗാ ഒാഫ്​ ക്രിക്കറ്റ്​ ചാംപ്യൻസ്​ എന്ന പേരിലുള്ള ​ആൻഡ്രോയ്​ഡ്​ ഗെയിം ഗൂഗിൾ പ്ലേ​സ്​റ്റോറിൽ എത്തി​. പുതിയ ഗെയിമിലൂടെ​ മാസ്​റ്റർ ബ്ലാസ്​റ്ററുടെ രണ്ട്​ പതിറ്റാണ്ടോളം നീണ്ട ക്രിക്കറ്റ്​ ചരിത്രം നിങ്ങൾക്ക്​ പുനസൃഷ്​ടിക്കാം. ‘ക്രിക്കറ്റ്​ ആരാധകർക്ക്​​ ഞാൻ കളിച്ച ക്രിക്കറ്റ്​ അനുഭവിച്ചറിയാനുള്ള ഒരു 'പ്ലാറ്റ്​ഫോം’എന്ന നിലക്കാണ്​ ഗെയിം ഒരുക്കിയതെന്ന്​ ബംഗളൂരുവിൽ ഗെയിം അവതരിപ്പിച്ച്​ ​െകാണ്ട്​ സചിൻ പറഞ്ഞു.

സചിൻ കളിച്ച 108 ഒാളം മികച്ച മാച്ചുകളും അതിൽ താരം അടിച്ച മികച്ച ഷോട്ടുകളും സാങ്കല്‍പ്പികമായി നിങ്ങൾക്കും സ്​മാർട്​ ഫോണിൽ കളിക്കാനാവുന്ന വിധത്തിലാണ്​ പുതിയ ഗെയിമി​​​െൻറ രൂപീകരണം. 

രണ്ട്​ വർഷമെടുത്ത്​ മികച്ച ഗ്രാഫിക്​സ്​ ഉപയോഗിച്ചാണ്​ ഗെയിം നിർമിച്ചിരിക്കുന്നത്​. ഗെയിമിന്​ വേണ്ടി സചി​​​െൻറ ബാറ്റിങ്​ ചിത്രീകരിച്ചതാവ​െട്ട​​​ ജെയിംസ്​ ബോണ്ട്​ ചിത്രങ്ങൾ അടക്കം ചിത്രീകരിക്കുന്ന ലണ്ടനിലെ ഹൈ ടെക്​ സ്​റ്റുഡിയോവിലാണ്​. 27 ഒാളം റിസപ്​റ്ററുകൾ അടങ്ങിയ വലിയ സ്യൂട്ട്​ ധരിച്ചാണ്​ സചിൻ ത​​​െൻറ ഷോട്ടുകൾ അഭിനയിച്ചത്​. ര​ംഗങ്ങൾ ചിത്രീകരിക്കാൻ  36 കാമറകൾ ഉപയോഗിച്ചു​.

ജെറ്റ്​സിൻതിസീസ്​ നോൺ എക്​സി. ചെയർമാൻ ക്രിസ്​ ഗോപാലക്രിഷ്​ണൻ, ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽകർ, വൈസ്​ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ രാജൻ നവാനി എന്നിവർ ഗെയി ലോഞ്ചിങ്​ ചടങ്ങിൽ പങ്കെടുത്തു. 

Sachin-Saga-Cricket-Champions-Launch.jpg
ഗെയിം ലോഞ്ചിങ്​ ചടങ്ങിനിടെ
 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarmalayalam newstech newsandroid gamesachin saga of cricketgame download
News Summary - an app that lets you play like Sachin Tendulkar -Technology news
Next Story