Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightബ്രാഹ്മണരെ...

ബ്രാഹ്മണരെ അപമാനിച്ചെന്ന്​; ട്വിറ്റർ മാപ്പ്​ പറഞ്ഞു

text_fields
bookmark_border
Twitter-CEO-Jack-Dorsey
cancel

വാഷിങ്​ടൺ: ഇന്ത്യാ സന്ദർശനത്തിനിടെയുണ്ടായ ഫോ​േട്ടാ വിവാദത്തിൽ ട്വിറ്റർ സി.ഇ.ഒ ജാക് ഡോർസിയും ട്വിറ്റർ ഇന്ത്യയും മാപ്പു പറഞ്ഞു. ബ്രാഹ്മണ പിതൃമേധാവിത്വ ഘടന തകർക്കുക എന്നെഴുതിയ പോസ്റ്ററുമായി നിൽക്കുന്ന ജാക്കി​​​​െൻറ ചിത്രങ്ങളാണ്​ വലിയ വിമർശനങ്ങൾക്ക്​ വഴിവെച്ചത്​. ബ്രാഹ്മണരെ അപമാനിക്കുന്നതാണ് ട്വിറ്റർ സി.ഇ.ഒയുടെ ചിത്രങ്ങളെന്നായിരുന്നു ആരോപണം. ഇന്ത്യ സന്ദർശിച്ച ട്വിറ്ററിന്‍റെ നിയമകാര്യ വിദഗ്​ധൻ വിജയ ഗഡ്​ഗെ സംഭവവുമായി ബന്ധപ്പെട്ട്​ മാപ്പ്​ പറഞ്ഞു.

ട്വിറ്ററി​​​​െൻറ പ്രവർത്തനവുമായി ബന്ധപ്പെട്ട്​ ചില വനിതകളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ദലിത് പ്രവർത്തക ഡോർസിക്കു കൈമാറിയ പോസ്റ്ററാണ്​അതെന്നായിരുന്നു വിശീദകരണം. സമ്മാനമായി ലഭിച്ച പോസ്റ്റർ കൈയ്യിൽ പിടിച്ച്​ ഫോട്ടോയെടുക്കുക മാത്രമാണ്​ ചെയ്​തതെന്നും അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതായിരിന്നുവെന്നും ട്വിറ്റർ ഇന്ത്യ പ്രതികരിച്ചു.

അതേസമയം ഇന്ത്യാ സന്ദർശനത്തിനിടെ ജാക്ക് ഡോര്‍സി ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രസിഡൻറ്​ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. സോഷ്യല്‍മീഡിയയിലെ വ്യാജ പ്രചാരണങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരുടെയും കൂടിക്കാഴ്​ച. ട്വിറ്റര്‍ ഇതിനായി സ്വീകരിച്ച നടപടിക്രമങ്ങള്‍ സംബന്ധിച്ച് ജാക്ക് ഡോര്‍സി വിശദീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterJack Dorseymalayalam newstech newsTWITTER CEO
News Summary - Anger Against Jack Dorsey's 'Brahamnical Patriarchy' Poster-technology news
Next Story