നിപയെ കുറിച്ചെല്ലാം അറിയാം: ആരോഗ്യ വകുപ്പി​െൻറ മൊബൈല്‍ ആപ്

20:55 PM
25/05/2018
nipah-app

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട സകല വിവരങ്ങളും ജനങ്ങളിലെത്തിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ആരോഗ്യ വകുപ്പ്​. കോഴിക്കോട് ജില്ലാഭരണകൂടമാണ് ആരോഗ്യവകുപ്പി​​െൻറ സഹകരണത്തോടെ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ആദ്യഘട്ടത്തില്‍ കോഴിക്കോട് മാത്രമായാണ്​ ആപ്പി​​െൻറ സേവനം ലഭ്യമാവുക.

നിപ വൈറസ് സ്ഥിരീകരിക്കുകയും ഇതുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും NipahApp.Qkopy.com ല്‍ നിന്നും നിപ ഹെല്‍പ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും. 

7592808182 എന്ന ആരോഗ്യവകുപ്പി​​െൻറ മൊബൈല്‍ ഫോണ്‍ നമ്പർ ഫോണില്‍ സേവ് ചെയ്യേണ്ടതുണ്ട്. ഇതോടെ നിപ ബാധയെ കുറിച്ചുള്ള ആധികാരികമായ സന്ദേശങ്ങള്‍ മാത്രം ആപ് മുഖേന ഫോണില്‍ ലഭിക്കും. ആപ്ലിക്കേഷന് മാത്രമായുള്ള നമ്പറായതിനാല്‍ ഈ നമ്പറില്‍ വിളിച്ചാല്‍ ലഭിക്കില്ല. നിപ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 04952376063 എന്ന ഹെല്‍പ് ലൈനിലും ബന്ധപ്പെടാം. 

Loading...
COMMENTS