യാഹൂ ഹാക്കിങ്: എല്ലാ അക്കൗണ്ടിലെ വിവരങ്ങളും ചോർന്നു
text_fieldsന്യൂയോർക്: ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോർച്ചയുണ്ടായതായി കണക്കാക്കുന്ന 2013ലെ യാഹൂ ഹാക്കിങ് മൂന്ന് ബില്യൻ (300 കോടി) അക്കൗണ്ടുകളെ ബാധിച്ചതായി കമ്പനി വെളിപ്പെടുത്തി. ഇൗ കണക്കനുസരിച്ച് ആ സമയത്തുണ്ടായിരുന്ന യാഹൂവിെൻറ മുഴുവൻ അക്കൗണ്ടുകളുടെയും വിവരങ്ങൾ സൈബർ ആക്രമണത്തിൽ ചോർന്നതായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ ഒരു ബില്യൻ അക്കൗണ്ടുകളുടെ വിവരങ്ങളാണ് ചോർന്നതെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് സൈബർ ആക്രമണം സംബന്ധിച്ച് കമ്പനി വെളിപ്പെടുത്തിയത്.
ഇ-മെയിൽ അഡ്രസുകൾ, പാസ്വേഡുകൾ, ഫോൺ നമ്പറുകൾ, ജനന തീയതി എന്നീ വിവരങ്ങൾ മുഴുവൻ അക്കൗണ്ടുകളുടെയും ചോർന്നിട്ടുണ്ട്. എന്നാൽ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർന്നതിൽ ഉൾെപ്പട്ടിട്ടില്ലെന്ന് കമ്പനി അറിയിച്ചു. ചോർച്ച ശ്രദ്ധയിൽ പെട്ടതോടെ അക്കൗണ്ടുകൾക്ക് യാഹൂ പാസ്വേഡ് മാറ്റുന്നതിന് നിർദേശം നൽകും. യാഹൂ ലോകത്തെ പ്രധാന വെബ് സർവിസ് െപ്രാവൈഡർ കമ്പനിയാണ്. കാലിഫോർണിയയിലാണ് കമ്പനിയുടെ ആസ്ഥാനം.
