Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightലോകത്ത്​ ആദ്യമായി 5ജി...

ലോകത്ത്​ ആദ്യമായി 5ജി ​​ഖ​​ത്ത​റി​ൽ 

text_fields
bookmark_border
ലോകത്ത്​ ആദ്യമായി 5ജി ​​ഖ​​ത്ത​റി​ൽ 
cancel

ദോ​​ഹ: ലോ​​ക​​ത്തി​​ലാ​​ദ്യ​​മാ​​യി 5ജി ​​സേ​​വ​​നം ന​​ൽ​​കി​​യ രാ​​ജ്യ​​മാ​​യി ഖ​​ത്ത​​ർ മാ​​റി. പൊ​​തു​​മേ​​ഖ​​ലാ സ്​​​ഥാ​​പ​​ന​​മാ​​യ ഉ​രീ​​ദു​​വാ​​ണ് 5ജി ​​സാ​​ങ്കേ​​തി​​ക​​വി​​ദ്യ 3.5ജി​​ഗാ​​ഹെ​​ഡ്സ്​ സ്​​​പെ​​ക്ട്രം ബാ​​ൻ​​ഡ് വ​​ഴി ഉ​​പ​​ഭോ​​ക്താ​​ക്ക​​ളി​​ലേ​​ക്കെ​​ത്തി​​ച്ച്  റെ​​ക്കോ​​ർ​​ഡി​​ട്ട​​ത്. 5ജി ​​രാ​​ജ്യ​​ത്ത് അ​​വ​​ത​​രി​​പ്പി​​ച്ച​​തോ​​ടെ ഇ​​ൻ​​റ​​ർ​​നെ​​റ്റ് വേ​​ഗ​​ത ഇ​​ര​​ട്ടി​​യി​​ല​​ധി​​ക​​മാ​​യി സെ​​ക​​ൻ​​ഡി​​ൽ 10 ജി​​ബി വ​​രെ​​യാ​​യി  ഉ​​യ​​രും. നി​​ല​​വി​​ൽ സെ​​ക​​ൻ​​ഡി​​ൽ 256 എം ​​ബി​​യാ​​ണ് ല​​ഭ്യ​​മാ​​യി​​ട്ടു​​ള്ള​​ത്. അ​​യ​​ൽ​​രാ​​ജ്യ​​ങ്ങ​​ള​​ട​​ക്ക​​മു​​ള്ള​​വ​​ർ ക​​ടു​​ത്ത  ഉ​​പ​​രോ​​ധ​​വു​​മാ​​യി ഖ​​ത്ത​​റി​​നെ ഒ​​റ്റ​​പ്പെ​​ടു​​ത്തു​​ന്ന വേ​​ള​​യി​​ലും രാ​​ജ്യ​​ത്തെ സാ​​ങ്കേ​​തി​​ക പു​​രോ​​ഗ​​തി​​യാ​​ണ് 5ജി​​യു​​ടെ  അ​​വ​​ത​​ര​​ണ​​ത്തി​​ലൂ​​ടെ വ്യ​​ക്ത​​മാ​​കു​​ന്ന​​ത്. 

5ജി​​യു​​ടെ അ​​വ​​ത​​ര​​ണ​​ത്തി​​ലൂ​​ടെ ച​​രി​​ത്ര​​ത്തി​​ലേ​​ക്കു​​ള്ള മ​​ഹ​​ത്താ​​യ ചു​​വ​​ടു​​വെ​​പ്പാ​​ണ് ഖ​​ത്ത​​റും പൊ​​തു​​മേ​​ഖ​​ലാ ടെ​ലി​​കോം സ്​​​ഥാ​​പ​​ന​​മാ​​യ ഉ​​രീ​​ദു​​വും ന​​ട​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നും ഈ ​​സൗ​​ക​​ര്യം ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ന്ന ആ​​ദ്യ ജ​​ന​ത​​യാ​​യി ഖ​​ത്ത​​ർ ജ​​ന​​ത മാ​​റി​​യി​​രി​​ക്കു​​ന്നു​​വെ​​ന്നും ഉ​​രീ​​ദു ഖ​​ത്ത​​ർ സി ​​ഇ ഒ ​​വ​​ലി​​ദ് അ​​ൽ സ​​ഈ​​ദ് പ​​റ​​ഞ്ഞു. ഈ ​​മ​ഹ​​ത്താ​​യ നേ​​ട്ടം ഖ​​ത്ത​​ർ ജ​​ന​​ത​​ക്കും നേ​​താ​​ക്ക​​ൾ​​ക്കും സ​​മ​​ർ​​പ്പി​​ക്കു​​ക​​യാ​​ണ്​. രാ​​ജ്യ​​ത്ത് വി​​വ​​രാ​​ധി​​ഷ്ഠി​​ത​​മാ​​യ  സാ​​മ്പ​​ത്തി​​ക​​വ്യ​​വ​​സ്​​​ഥ സൃ​​ഷ്​​​ടി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളെ േപ്രാ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​താ​​ണി​​തെ​​ന്നും  5ജി ​​ലോ​​ഞ്ചിം​​ഗി​​നോ​ട​​നു​​ബ​​ന്ധി​​ച്ച് അ​​ൽ സ​​യീ​​ദ് പ​​റ​​ഞ്ഞു.

വാ​​ണി​​ജ്യ​​സ്​​​ഥാ​​പ​​ന​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ച് ക​​ഴി​​ഞ്ഞ ദി​​വ​​സം ലോ​​ഞ്ച് ചെ​​യ്ത 5ജി ​​സ​​ർ​​വീ​​സ്​ പ്രവർത്തനക്ഷമമാണ്​. എ​​ന്നാ​​ൽ  ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ സം​​ബ​​ന്ധി​​ച്ച് 5ജി​​യെ പി​​ന്തു​​ണ​​ക്കു​​ന്ന മൊ​​ബൈ​​ൽ ഹാ​​ൻ​​ഡ്സെ​​റ്റു​​ക​​ൾ വി​​പ​​ണി​​യി​​ൽ അ​​വ​​ത​രി​​ക്കു​​ന്ന​​ത് വ​​രെ കാ​​ത്തി​​രി​​ക്കേ​​ണ്ടി വ​​രും. അ​​ടു​​ത്ത വ​​ർ​​ഷം ജൂ​​ൺ അ​​വ​​സാ​​ന​​ത്തോ​​ടെ മാ​​ത്ര​​മേ ഇ​​ത്ത​​രം മൊ​ബൈ​​ലു​​ക​​ൾ വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​ക്കു​​ക​​യു​​ള്ളൂ​​വെ​​ന്ന് അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി. പേ​​ൾ ഖ​​ത്ത​​ർ മു​​ത​​ൽ ഹ​​മ​​ദ് രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ളം വ​​രെ​​യു​​ള്ള മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ 5ജി ​ ​സേ​​വ​​നം ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. ല​​ഗൂ​​ണ, ക​​താ​​റ ക​​ൾ​​ച്ച​​റ​​ൽ വി​​ല്ലേ​​ജ്, വെ​​സ്​​​റ്റ് ബേ, ​​കോ​​ർ​​ണി​​ഷ്, സൂ​​ഖ് വാ​​ഖി​​ഫ്  എ​​ന്നി​​വ ഇ​​തി​​ലു​​ൾ​​പ്പെ​​ടും. 

2016ലാ​​ണ് 5ജി ​​സേ​​വ​​ന​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ചു​​ള്ള ശ്ര​​മ​​ങ്ങ​​ൾ​​ക്ക് തു​​ട​​ക്കം കു​​റി​​ച്ച​​തെ​​ന്നും ഈ ​​മേ​​ഖ​​ല​​യി​​ൽ വ​​ലി​​യ  നി​​ക്ഷേ​​പം ത​​ന്നെ രാ​​ജ്യം ന​​ട​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും സി ​​ഇ ഒ ​​വ​​ലീ​​ദ് അ​​ൽ സ​​ഈ​​ദ് സൂ​​ചി​​പ്പി​​ച്ചു. സ്​​​മാ​​ർ​​ട്ട് റോ​​ഡു​​ക​​ൾ,  സ്​​​മാ​​ർ​​ട്ട് കാ​​റു​​ക​​ൾ, വെ​​ർ​​ച്വ​​ൽ ഓ​​ഗ്​മെൻ​​റ​​ഡ് റി​​യാ​​ലി​​റ്റി, േഡ്രാ​​ണു​​ക​​ളു​​ടെ സേ​​വ​​നം തു​​ട​​ങ്ങി​​യ​​ പു​​ത്ത​​ൻ ആ​​ശ​ യ​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കാ​​ൻ 5ജി ​​ഏ​​റെ സ​​ഹാ​​യ​​ക​​ര​​മാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി. മൂ​​ന്ന് മാ​​സ​​ത്തി​​നു​​ള്ളി​​ൽ ഖ​​ത്ത​​ർ ജ​​ന​​ത​​യു​​ടെ 85 ശ​​ത​​മാ​​ന​​വും ക​​വ​​ർ ചെ​​യ്യു​​ന്ന​​തി​​നാ​​യി 100 5ജി ​​സ്​​​റ്റേ​​ഷ​​നു​​ക​​ൾ  സ്​​​ഥാ​​പി​​ക്കാ​​നാ​​ണ് ഉ​​രീ​​ദു​​വിെ​​ൻ​​റ പ​​ദ്ധ​​തി. പ​​ദ്ധ​​തി പൂ​​ർ​​ണ​​മാ​​യും ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ന് 1200 സ്​​​റ്റേ​​ഷ​​നു​​ക​​ളാ​​ണ് ഉ​​രീ​​ദു  സ്​​​ഥാ​​പി​​ക്കു​​ക.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf news5Gmalayalam news
News Summary - 5G-qatar-gulf news
Next Story