Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഫോണില്‍ നിന്ന്...

ഫോണില്‍ നിന്ന് പ്രിന്‍റ്; കുഞ്ഞന്‍ പ്രിന്‍ററുമായി എച്ച്.പി

text_fields
bookmark_border
ഫോണില്‍ നിന്ന് പ്രിന്‍റ്; കുഞ്ഞന്‍ പ്രിന്‍ററുമായി എച്ച്.പി
cancel
സ്മാര്‍ട്ട്ഫോണില്‍നിന്ന് നേരിട്ട് പ്രിന്‍െറടുക്കാന്‍ ഇനി എങ്ങും പോകേണ്ട. എച്ച്.പിയുടെ ലോകത്തെ ഏറ്റവും ചെറിയ പ്രിന്‍റര്‍ വാങ്ങിയാല്‍. മറ്റ് പ്രിന്‍ററുകളുടെ പകുതി വലിപ്പമേയുള്ളൂ. എച്ച്പി ഡെസ്ക്ജെറ്റ് ഇങ്ക് അഡ്വാന്‍േറജ് 3700 (HP Deskjet Ink Advantage 3700 ) എന്ന മോഡലിന് 7,176 രൂപയാണു വില. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഫ്ളിക്കര്‍ തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങളുടെ പ്രിന്‍െറടുക്കാം. എച്ച്.പി സോഷ്യല്‍ മീഡിയ സ്നാപ്ഷോട്ട്സ് ആപ്ളിക്കേഷന്‍ മൊബൈല്‍ ആപ്ളിക്കേഷന്‍ ഇതിന് സഹായിക്കും.  വൈഫൈയുള്ള പ്രിന്‍റര്‍ സ്മാര്‍ട്ട് ഫോണുമായി കണക്ട് ചെയ്ത് പ്രിന്‍െറടുക്കാം. മൊബൈലില്‍ നിന്ന് പ്രിന്‍റിങ്, സ്കാനിങ്, കോപ്പിയിങ് തുടങ്ങിയവക്കും ഈ പ്രിന്‍്റര്‍ ഉപയോഗിക്കാം. 
ഒരു കാട്രിഡ്ജ് ഉപയോഗിച്ച് 480 പേജ് പ്രിന്‍്റ് എടുക്കാനാകുമെന്നു കമ്പനി പറയുന്നു. 550 രൂപയാണു കാട്രിഡ്ജിനു വില. ഒരു പേജ് പ്രിന്‍റ് ചെയ്യന്‍ ഒരു രൂപയേ വരുന്നുള്ളൂ. മിനിട്ടില്‍ ഏഴ് പേജുകള്‍ എടുക്കാം. നീല, പച്ച, ചുവപ്പ് നിറങ്ങളില്‍ ലഭിക്കും. പ്രിന്‍ററിനെ നിയന്ത്രിക്കാനുള്ള മൊബൈല്‍ ആപ്ളിക്കേഷന്‍ ‘എച്ച്പി ഓള്‍ ഇന്‍ വണ്‍ പ്രിന്‍റര്‍ റിമോട്ട്  ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് ഫോണുകളില്‍ ലഭിക്കും. 
Show Full Article
TAGS:HP Deskjet Ink Advantage 3700 small printer 
Next Story