നിലവില്‍ സ്മാര്‍ട്ട്ഫോണ്‍ വഴി മാത്രം ഉപയോഗിക്കാവുന്ന വാട്ട്സ്ആപ്പ് അധികം വൈകാതെ പഴ്സണല്‍ കംപ്യൂട്ടറിലും (പി.സി) ഉപയോഗിക്കാനാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ലോകത്തെ ജനപ്രിയ മെസേജിങ് ആപ്പായ വാട്ട്സ്ആപ്പ് നൂറുകോടിയിലേറെ ആളുകളാണ് ഉപയോഗിക്കുന്നത്. നിലവില്‍ സ്മാര്‍ട്ട് ഫോണുമായി കണക്ട് ചെയ്ത കംപ്യൂട്ടറില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കാനാകും. എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ ബന്ധിപ്പിക്കാതെ തന്നെ കമ്പ്യൂട്ടറില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കാവുന്ന വെബ് ആപ്പാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് സൂചന.
വാട്ട്സ്ആപ്പിന്‍്റെ എല്ലാ സവിശേഷതകളും വിന്‍ഡോസ്, മാക് ഒ എസ് എന്നിവയില്‍ അധിഷ്ഠിതമായ വെബ് ആപ്ളിക്കേഷനിലും ലഭിക്കും. വാട്സ്ആപ്പിന്‍്റെ വെബ് ആപ്ളിക്കേഷന്‍ ചിത്രങ്ങള്‍ അടുത്തിടെ ഒരു ട്വിറ്റര്‍ അക്കൗണ്ട് വഴി പ്രചരിച്ചിരുന്നു. ഈ ആപ്പ് യാഥാര്‍ത്ഥ്യമായാല്‍ വാട്ട്സ്ആപ്പിന്‍െറ സവിശേഷതകളായ, ഫയല്‍ ഷെയറിങ്, വീഡിയോ കോളിങ് എന്നിവയെല്ലാം ഇതിലൂടെയും നടക്കും.
സ്മാര്‍ട്ട്ഫോണിലെ വാട്ട്സ്ആപ്പിനെ ക്യു ആര്‍ കോഡ് (QR Code) വഴി കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് ബ്രൗസര്‍ വഴി ഉപയോഗിക്കാനുള്ള സൗകര്യം ഒരു വര്‍ഷത്തിലേറെയായി നിലവിലുണ്ട്. സ്മാര്‍ട്ട്ഫോണില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ വരികയോ, ഫോണില്‍ ചാര്‍ജ് തീരുകയോ ചെയ്താല്‍ കമ്പ്യൂട്ടറിലെ വാട്സ്ആപ്പ് പ്രവര്‍ത്തനരഹിതമാകും. ഇത്തരം പ്രശ്നങ്ങള്‍ക്ക് ഡെസ്ക്ടോപ്പ് ആപ്ളിക്കേഷന്‍ വരുന്നതോടെ പരിഹാരമാകും. മൊബൈല്‍ ഫോണിലേതുപോലെ ഡെസ്ക്ടോപ്പിലും വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ഇതിന് പുറമെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് വോയിസ് മെയില്‍, സിപ്പ് ഫയലുകള്‍ തുടങ്ങിയവ എളുപ്പത്തില്‍ കൈമാറാനുള്ള സൗകര്യവും വാട്സ്ആപ്പ് ഉടന്‍ കൊണ്ടുവരുമെന്നാണ് സൂചന.
ഫെയ്സ്ബുക്ക് സ്വന്തമാക്കിയതോടെ വാട്സാപ്പില്‍ പുതിയ സംവിധാനങ്ങള്‍ നിരവധിയത്തെി. പഴുതടച്ച സുരക്ഷയുമായി എന്‍ക്രിപ്ഷന്‍ സംവിധാനം, ഫയലുകള്‍ അയക്കാനുള്ള സംവിധാനം എന്നിവ ഉള്‍പ്പെടുത്തി വാട്സാപ്പ്് പരിഷ്കരിച്ചിരുന്നു. ആന്‍ഡ്രോയ്ഡ്, ഐഒഎസ് മൊബൈല്‍ ആപ്പുകളില്‍ വോയിസ് ടാഗ് സംവിധാനത്തിനേക്കാള്‍ മികച്ച വോയിസ് മെയില്‍ സേവനം, ഏത് ഫോര്‍മാറ്റിലുള്ള ഫയലുകളും മറ്റൊരു വാട്സാപ്പ് നമ്പരിലേക്ക് അയക്കാന്‍ സാധിക്കുന്ന സിപ് ഫയല്‍ ഷെയറിങ് സേവനവും ഉടനത്തെും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2016 1:29 AM GMT Updated On
date_range 2016-05-12T06:35:06+05:30ഫോണ്‍ വേണ്ട, ഇനി പി.സി മതിയെന്ന് വാട്സ് ആപ്പ്
text_fieldsNext Story