ലൂമിയ ഫോണുകള്‍ക്ക് വിന്‍ഡോസ് 10 ലേക്ക് മാറാനുള്ള എളുപ്പവഴി
text_fieldsഇപ്പോള്‍ വിന്‍ഡോസ് ഫോണ്‍ 8.1 ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ലൂമിയ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഇനി പുതിയ ഓപറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10 മൊബൈലിലേക്ക് മാറാം. മാര്‍ച്ച് 17 മുതല്‍ 18 ലൂമിയ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഈ ഒ.എസ് ഡൗണ്‍ലോഡ് ചെയ്യാം. ലൂമിയ 1520, ലൂമിയ 930, ലൂമിയ 640, ലൂമിയ 640 XL, ലൂമിയ 730, ലൂമിയ 735, ലൂമിയ 830, ലൂമിയ 532, ലൂമിയ 535, ലൂമിയ 540, ലൂമിയ 635 (1GB), ലൂമിയ 636 (1GB), ലൂമിയ 638 (1GB), ലൂമിയ 430, ലൂമിയ 435 തുടങ്ങിയവ ഈ 18 എണ്ണത്തില്‍ ഉള്‍പ്പെടും. പട്ടികയില്‍ ഇല്ലാത്ത ലൂമിയ 530 ഉപയോഗിക്കുന്നവര്‍ ഇനിയും കാക്കണം. മൂന്‍നിര ഫോണുകളായ ലൂമിയ 1020, ലൂമിയ 925, ലൂമിയ 920 അടക്കമുള്ള 18ഓളം വിന്‍ഡോസ് ഫോണുകള്‍ പട്ടികയിലില്ല. മൈക്രോസോഫ്റ്റും നോക്കിയയുമല്ലാതെ മറ്റ് കമ്പനികള്‍ ഇറക്കിയ വിന്‍ഡോസ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് പിന്നീട് ഈ സോഫ്റ്റ്വെയര്‍ ഡൗണ്‍ലോഡ് ചെയ്യാം. മറ്റു കമ്പനികളില്‍ നിലവില്‍ ബ്ളൂ വിന്‍ എച്ച്ഡി w510u, ബ്ളൂ വിന്‍ എച്ച്ഡി എല്‍ടിഇ x150q, MCJ Madosma Q501 എന്നിവക്കാണ് ആദ്യ ഘട്ടത്തില്‍ ഈ സൗകര്യം ലഭ്യം.
ഇനി ഡൗണ്‍ലോഡ് ചെയ്യാന്‍ എന്തു വേണമെന്ന് നോക്കാം:
1. ആദ്യമായി സ്മാര്‍ട്ട്ഫോണിന്‍െറ വിന്‍ഡോസ് സ്റ്റോറില്‍ കയറി Windows 10 Upgrade Advisor app ഡൗണ്‍ലോഡ് ചെയ്യണം.
2. എന്നിട്ട് Windows 10 upgrade സെലക്ട് ചെയ്യണം.
3. നിങ്ങള്‍ അപ്ഗ്രേഡിന് യോഗ്യമാണെങ്കില്‍ ആപില്‍ കാണാം.
4. ശേഷം ഫോണിന്‍െറ സെറ്റിങ്സ് എടുത്ത് വിന്‍ഡോസ് അപ്ഗ്രേഡ് ഓണാക്കണം.