ഹൂസ്റ്റണ്‍: ഇതര ഭാഷകളിലെഴുതിയ ഫേസ്ബുക് പോസ്റ്റുകള്‍ വായിച്ചു മനസ്സിലാക്കാനും അവക്ക് കമന്‍റ് ചെയ്യാനും ആവാതെ ഇനിയാരും വിഷമിക്കേണ്ട. ലേകത്തുടനീളമുള്ള ഏതു ഭാഷയിലെയും പോസ്റ്റുകള്‍ വായിപ്പിക്കാനും കമന്‍റ് ചെയ്യാനും അവസരം ഒരുക്കുന്ന പുതിയ സംവിധാനം വരുന്നു. ബഹുഭാഷാ രചനക്ക് സഹായിക്കുന്ന ‘മള്‍ട്ടിലിംഗ്വര്‍ കമ്പോസര്‍’ എന്ന ടൂള്‍ ആണ് ഫേസ്ബുക് വികസിപ്പിക്കുന്നത്.
ഇതോടെ എഫ്.ബി അക്കൗണ്ട് ഉള്ള ആര്‍ക്കും സ്വന്തം ഭാഷയില്‍ തങ്ങള്‍ ഇടുന്ന പോസ്റ്റുകള്‍ അന്യഭാഷാ സുഹൃത്തുക്കളെക്കൂടി വായിപ്പിക്കാം.
പല ഭാഷകളിലൂടെയാണ് ആളുകള്‍ ഫേസ്ബുക്കിലൂടെ ആശയങ്ങളും വിവരങ്ങളും ഷെയര്‍ ചെയ്യുന്നത്. തങ്ങളുടെ ഉപയോക്താക്കളില്‍ 50 ശതമാനവും ഇംഗ്ളീഷ് അല്ലാത്ത ഭാഷയാണ് ഉപയോഗിക്കുന്നത്. മിക്കവര്‍ക്കും മറ്റുള്ളവര്‍ ഉപയോഗിക്കുന്ന ഭാഷ മനസ്സിലാവാറുമില്ല. ഇക്കാരണത്താല്‍ ഭാഷ സൃഷ്ടിക്കുന്ന തടസ്സം നീക്കാന്‍ എന്തുചെയ്യാന്‍ ആവുമെന്നതിനെ കുറിച്ച് തങ്ങളുടെ ആലോചനയില്‍ ഉണ്ടായിരുന്നുവെന്ന് ഫേസ്ബുക് അധികൃതര്‍ ബ്ളോഗില്‍ എഴുതി. നിലവില്‍ 45 ഭാഷകള്‍ ഈ പുതിയ രീതിയിലൂടെ ഫേസ്ബുക് ലഭ്യമാക്കും.
ഒരാള്‍ പോസ്റ്റ് ഇടുന്ന ഭാഷക്കു പുറമെ, ഇത് മറ്റുള്ളവര്‍ക്ക് ലഭ്യമാവേണ്ട ഭാഷകള്‍ അഡീഷനല്‍ ആയി തെരഞ്ഞെടുക്കുകയാണ് ഈ പ്രക്രിയയിലൂടെ. ഉദാഹരണത്തിന്, ഇംഗ്ളീഷില്‍ ആണ് പോസ്റ്റെങ്കില്‍ സൗഹൃദപ്പട്ടികയിലുള്ള സ്പാനിഷ് സുഹൃത്തുക്കള്‍ക്കുവേണ്ടി അതിന്‍െറ സ്പാനിഷ് വിവര്‍ത്തനം ലഭ്യമാക്കാം.
‘മള്‍ട്ടിലിംഗ്വര്‍ കമ്പോസര്‍’ ടൂളിന്‍െറ പരീക്ഷണ പ്രയോഗം ഇതിനകം തുടങ്ങിയിട്ടുണ്ട്. സെറ്റിങ്സില്‍ കയറി ലാംഗ്വേജ് എന്ന സെക്ഷനില്‍ പോയാല്‍ ഈ സൗകര്യം ആര്‍ക്കും ഉപയോഗപ്പെടുത്താം. ഇപ്പോള്‍ ഡെസ്ക് ടോപ് കമ്പ്യൂട്ടറുകളില്‍ മാത്രമാണ് ഇത് ലഭ്യമാവുക. എന്നാല്‍, ഇത്തരത്തില്‍ എഴുതിയ ബഹുഭാഷാ പോസ്റ്റുകള്‍ എല്ലാവര്‍ക്കും കാണാനാവും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2016 11:58 PM GMT Updated On
date_range 2016-07-09T05:28:27+05:30ഫേസ്ബുക്കില്‍ ഇനി ഭാഷയുടെ മതില്‍കെട്ടും മറികടക്കാം
text_fieldsNext Story