സുരക്ഷ കൂട്ടി വാട്ട്സ്ആപ്പ്, ഇനി സന്ദേശം ചോരില്ല
text_fieldsസന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് അയക്കാനുള്ള സംവിധാനവുമായി വാട്സ്ആപ്പ് രംഗത്ത്. പുതിയ അപ്ഡേഷനോടു കൂടി അയക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കുമൊഴികെ മറ്റാര്‍ക്കും (വാട്ട്സാപ് കമ്പനി ഉള്‍പ്പെടെ) സന്ദേശങ്ങള്‍ വായിക്കാനോ മനസിലാക്കാനോ കഴിയില്ല. ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശം രഹസ്യ കോഡാക്കി മാറ്റുകയും (എന്‍ക്രിപ്ഷന്‍) വായിക്കുന്ന വ്യക്തിയുടെ ഫോണില്‍ മാത്രം അത് വീണ്ടും യഥാര്‍ത്ഥ സന്ദേശ രൂപത്തിലാവുകയും (ഡിസ്ക്രിപ്ഷന്‍) ചെയ്യുന്ന പ്രക്രിയയിലൂടെയാണു ഇത് സാധ്യമാകുന്നത്.
വാട്ട്സാപ്പിലൂടെ അയക്കുന്ന മെസേജുകള്‍ അവരുടെ സെര്‍വറില്‍ സേവ് ആവുകയില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോ എന്നിവ മൂന്നാമതൊരാള്‍ക്ക് കാണുവാനോ ഹാക്ക് ചെയ്യവാനോ സാധിക്കില്ല . ടെക് കമ്പനികള്‍ക്കും അമേരിക്കന്‍ സര്‍ക്കാരിനുമിടയില്‍ നടക്കുന്ന ശീതയുദ്ധത്തിന് മറുപടിയായാണ് വാട്ട്സാപ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രാവര്‍ത്തികമാക്കിയതെന്ന് കരുതുന്നു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിലൂടെ സര്‍ക്കാരുകള്‍ക്ക് കമ്പനിയോട് ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ നല്‍കാന്‍ സമ്മദ്ദം ചെലുത്താനാകില്ല. ഇനി ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ സര്‍ക്കാരിനു നല്‍കാന്‍ കമ്പനി തീരുമാനിച്ചാലും സാധിക്കില്ളെന്നതാണ് ഈ അപ്ഡേഷന്‍്റെ ഏറ്റവും വലിയ പ്രത്യേകത.