വാട്സ്ആപ്പിന് 90 കോടി ഉപഭോക്താക്കള്‍; ഇന്ത്യയില്‍ ഏഴുകോടി
text_fieldsന്യൂയോര്‍ക്: വാട്സ്ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം 90 കോടി (900 മില്യണ്‍) കവിഞ്ഞതായി സഹസ്ഥാപകന്‍ ജാന്‍കോം അവകാശപ്പെട്ടു. തന്‍െറ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ജാന്‍കോം ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെയാണ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതത്രെ. 10 കോടി (100 മില്യണ്‍)പേരാണ് ഇക്കാലയളവില്‍ വാട്സ്ആപ്പില്‍ അംഗങ്ങളായത്. ഫേസ്ബുക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, സി.ഒ.ഒ ഷെറില്‍ സാന്‍ബര്‍ഗ് തുടങ്ങിയ പ്രമുഖരും വാട്സ്ആപ്പിന്‍െറ നേട്ടത്തില്‍ ജാന്‍കോമിനെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വാട്സ്ആപ്പിനെ ഫേസ്ബുക് ഏറ്റെടുത്തത്. 1900 കോടി ഡോളറായിരുന്ന വാട്സ്ആപ്പിനെ ഫേസ്ബുക് ഏറ്റെടുത്തത്. ഇന്ത്യ, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളത്. ഇന്ത്യയില്‍ ഏഴുകോടി പേര്‍ വാട്സ്ആപ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
image credit: techcrunch.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
