ഇന്‍റര്‍നെറ്റിന് ഇനി വേഗമേറും; ചെലവ് കുറയും
text_fieldsന്യൂയോര്‍ക്: നിത്യജീവിതത്തില്‍ അവിഭാജ്യഘടകമായി മാറിയ ഇന്‍റര്‍നെറ്റിന് വേഗമേറുന്നു, ഒപ്പം നിരക്ക് കുറയുകയും. ആശയവിനിമയത്തിനും വിവരശേഖരണത്തിനും ഏതുസാഹചര്യത്തിലും ആവശ്യമായി വരുന്ന ഇന്‍റര്‍നെറ്റ് ഒപ്റ്റിക്കല്‍ ഫൈബറുകള്‍ വഴിയാണ് നമ്മിലത്തെുന്നത്. ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി അയക്കാവുന്ന സിഗ്നലുകള്‍ക്ക് ഇതുവരെയുണ്ടായിരുന്ന ദൂരപരിധിയും ശേഷിയും അനന്തമായി വര്‍ധിപ്പിച്ചാണ് ഗവേഷകര്‍ പുതിയ വിപ്ളവത്തിനൊരുങ്ങുന്നത്.
ഇന്‍റര്‍നെറ്റ്, കേബ്ള്‍, വയര്‍ലെസ്, ലാന്‍ഡ് ലൈന്‍ ഫോണുകള്‍ എന്നിവയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ഒപ്റ്റിക്കല്‍ സിഗ്നലുകളുടെ തടസ്സം നീങ്ങിയതോടെ വേഗതയും വ്യക്തതയും ഇരട്ടിക്കുകയും ചാര്‍ജ് കുറയുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറഞ്ഞു. നേരത്തേ ഒപ്റ്റിക്കല്‍ സിഗ്നലുകളില്‍ ശക്തികൂടുമ്പോള്‍ സിഗ്നലുകള്‍ക്ക് വ്യതിചലനമുണ്ടാവുകയും വ്യക്തത കുറയുകയും ചെയ്തിരുന്നു. ഗവേഷണങ്ങളുടെ ഫലമായി ഇലക്ട്രിക്കല്‍ റീജനറേറ്ററുകളുടെ സഹായമില്ലാതെ തന്നെ 12,000 കിലോമീറ്റര്‍ വരെ ഒപ്റ്റിക്കല്‍ സിഗ്നലുകള്‍ അയക്കാന്‍ സാധിച്ചു. ഇത്തരം റീജനറേറ്ററുകള്‍ ഇല്ലാതാവുന്നതോടെ ചാര്‍ജ് കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
