ഫേസ്ബുക്കിനെ വെല്ലുവിളിച്ച് ജനപ്രിയനാവാന്‍ ‘എല്ളോ’
text_fieldsപരസ്യങ്ങളോട് കടുത്ത വെറുപ്പുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സേവനമായ എല്ളോ (Ello) സ്മാര്‍ട്ട്ഫോണ്‍ ആപ്പുമായി ജനപ്രിയനാവാന്‍ എത്തി. നിലവില്‍ ഐഫോണ്‍ ആപാണ് പുറത്തിറക്കിയത്. താമസിയാതെ ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണ്‍ ആപുകളും അവതരിപ്പിക്കും. ഇതുവരെ സ്വകാര്യ സേവനം എന്ന നിലയില്‍ ഇന്‍വിറ്റേഷന്‍ വഴിയായിരുന്നു ഇതില്‍ അംഗമാകാന്‍ കഴിഞ്ഞിരുന്നത്. നിലവില്‍ ദശലക്ഷക്കണക്കിന് അംഗങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഫേസ്ബുക്കിന്‍െറ എതിരാളി എന്ന നിലയില്‍ എല്ളോ പേരെടുത്തത്.

പരസ്യമില്ലാത്തവും ഉപയോക്താക്കളുടെ വിവരങ്ങള്‍ മറ്റാര്‍ക്കും കൈമാറാത്തതുമാണ് എല്ളോയെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍നിന്ന് വേറിട്ടുനിര്‍ത്തുന്നത്. സുഹൃത്തുക്കളെ കണ്ടത്തൊന്‍ പുതുവഴികള്‍, ഫൂള്‍ സേര്‍ച്ച്, റിയല്‍ടൈം അലര്‍ട്ട്, പ്രൈവറ്റ് മെസേജിങ്, പ്രൈവറ്റ് ഗ്രൂപ്സ്, ലൈക്കിന് പകരം ‘ ലവ്’ എന്നിവയാണ് ഇതിന്‍െറ പ്രത്യേകതകള്‍. ഫുള്‍സ്ക്രീന്‍ രൂപകല്‍പനയായതിനാല്‍ ഉയര്‍ന്ന റസലൂഷന്‍ ചിത്രങ്ങള്‍, നീണ്ട ടെക്സ്റ്റുകള്‍, ജിഫ് ചിത്രങ്ങള്‍, വീഡിയോ, ശബ്ദ ഫയലുകള്‍ എന്നിവ പോസ്റ്റ് ചെയ്യാന്‍ കഴിയും. പരസ്യങ്ങള്‍ നിര്‍ബന്ധമായി കാണേണ്ടിവരികയോ ഇവ സുഹൃത്തുക്കളുടെ സന്ദേശങ്ങളേക്കാള്‍ പ്രധാന്യത്തോടെ പ്രത്യക്ഷപ്പെടുകയോ ഇല്ല. സൈക്കിളുകളും കളിപ്പാട്ടങ്ങളും രൂപകല്‍പന ചെയ്തിരുന്ന ഒരു കൂട്ടം കലാകാരന്മാരും പ്രോഗ്രാമര്‍മാരുമാണ് ചീഫ് എക്സിക്യൂട്ടിവായ പോള്‍ ബുഡ്നിറ്റ്സിന്‍െറ നേതൃത്വത്തില്‍ എല്ളോ സൃഷ്ടിച്ചത്. സേവനം സൗജന്യമായി തുടരുന്നതിനൊപ്പം ഭാവിയില്‍ പണം നല്‍കിയാല്‍ മുന്തിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ഇവര്‍ പദ്ധതിയിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
