കുറഞ്ഞ ഡാറ്റ ഉപയോഗിക്കുന്ന ‘ഓപറ മാക്സ്’
text_fieldsകുറഞ്ഞ ഇന്‍റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കുന്ന ‘ഓപറ മാക്സ്’ എന്ന ഡാറ്റ സേവിങ് ബ്രൗസര്‍ ആപുമായി മൊബൈല്‍ ബ്രൗസറായ ഓപറ രംഗത്ത്. നിലവില്‍ ഉപയോഗിക്കുന്ന ബ്രൗസറുകളേക്കാള്‍ കുറവ് ഡാറ്റ ഉപയോഗത്തിന് പേരുകേട്ടതാണ് ഓപറ. ഉയര്‍ന്ന ത്രീജി ഡാറ്റ നിരക്കും വില കേന്ദ്രീകൃത വിപണിയും മനസിലാക്കിയിട്ടാണ് ഓപറയുടെ ഈ നീക്കം. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ വീഡിയോ സൈസ് കുറക്കുമെന്ന് കമ്പനി അവകാശപ്പെടുത്തു. നിലവില്‍ 10 എം.ബിയുള്ള വീഡിയോ മൂന്ന് എം.ബിയാക്കി പുതിയ ആപ് കാണിക്കും.
ഇത് വീഡിയോ ബഫറിങ് കുറക്കുമെന്നും പറയുന്നു. പ്രതിദിന, പ്രതിമാസ ഡാറ്റ ഉപയോഗം കാട്ടിത്തരുന്നതിനൊപ്പം ഓരോ സമയത്തും ആവശ്യമില്ലാത്ത ആപ്പുകളുടെ ഇന്‍റര്‍നെറ്റ് ഉപയോഗം വിലയിരുത്തി തടയുകയും ചെയ്യും. ഓപറ സെര്‍വറിലേക്ക് വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് എന്ന വി.പി.എന്‍ വഴി ചുരുക്കലും വഴിമാറ്റലും നടത്തിയാണ് ഡാറ്റ ഉപയോഗം കുറക്കുന്നത്. HTTP കണക്ഷനുകള്‍ ഉപയോഗിക്കുന്ന എന്‍ക്രിപ്റ്റ് ചെയ്യാത്ത വെബ്സൈറ്റുകളും ആപ്പുകളും ഓപറയുടെ കംപ്രഷന്‍ സേര്‍വറിലേക്ക് നല്‍കി ഇമേജുകളും വീഡിയോകളും ചെറുതാക്കും. HTTPS കണക്ഷന്‍ ഉപയോഗിക്കുന്ന സ്വകാര്യ ഡാറ്റകള്‍ ഇടപെടലില്ലാതെ നേരിട്ട് നല്‍കും. ആന്‍ഡ്രോയിഡ് 4.0 ഐസ്ക്രീന്‍ സാന്‍വിച് മുതലുള്ള ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഗൂഗിള്‍ പ്ളേയില്‍നിന്ന് ഓപറ മാക്സ് ഡൗണ്‍ലോഡ് ചെയ്യാം. അഞ്ചര എം.ബിയാണ് ഫയല്‍ സൈസ്.