ഡൂഡില്‍ വരക്കാം, ആദ്യ ഗെയിമുമായി മെസഞ്ചര്‍
text_fieldsആന്‍ഡ്രോയിഡ് ആപ്പില്‍ 100 കോടി ഡൗണ്‍ലോഡ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ ഫേസ്ബുക്ക് മെസഞ്ചറില്‍ ഇനി ഗെയിമും. ആദ്യ മെസഞ്ചര്‍ ഗെയിമിന്‍െറ പേര് ‘ഡൂഡില്‍ ഡ്രോ’. ഇതുപയോഗിച്ച് പലതരം ഡൂഡിലുകള്‍ വരക്കാം. മെസഞ്ചര്‍ ചാറ്റിലെ മോര്‍ ബട്ടണില്‍ തൊട്ടാല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡില്‍ ഗൂഗിള്‍ പ്ളേ, ഐഫോണില്‍ ആപ് സ്റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് ഗെയിം ഡൗണ്‍ലോഡ് ചെയ്യാം. ഡൗണ്‍ലോഡ് ചെയ്ത ശേഷം സ്ക്രീനില്‍ കാണുന്ന മൂന്ന് ഡോട്ടുകളില്‍ ടാപ്പ് ചെയ്താല്‍ കൂടുതല്‍ ഓപ്ഷനുകള്‍ ലഭിക്കും.സ്മാര്‍ട്ട്ഫോണുകളില്‍ നിലവില്‍ ലഭിക്കുന്ന പിക്ഷനറി പോലെ വരക്കാനുള്ള ഗെയിമുകളുടെ രീതി തന്നെയാണ് ഡൂഡില്‍ ഡ്രോയും പിന്തുടരുന്നത്. പടം വരച്ച് സുഹൃത്തുക്കള്‍ക്ക് അയക്കാന്‍ പുതിയ ഗെയിം ആപ് അവസരമൊരുക്കുന്നു.
എന്താണ് വരക്കേണ്ടതെന്ന് ഊഹിക്കാനും കഴിയും. നിലവില്‍ പരിമിതമായ വസ്തുക്കളേ വരക്കാന്‍ കഴിയൂ. നിറങ്ങളുടെ എണ്ണവും കുറവാണ്. കൂടുതല്‍ നിറങ്ങള്‍ വാങ്ങാന്‍ കളിക്കാര്‍ക്ക് പോയിന്‍റുകള്‍ നേടാം. നാല് എം.ബിയുള്ള ഗെയിം ആന്‍ഡ്രോയിഡ് 4.0, ഐഒ.എസ് 6.6 മുതലുള്ള ഫോണുകളില്‍ പ്രവര്‍ത്തിക്കും. മെസഞ്ചറിലേക്ക് കൂടുതല്‍പേരെ ആകര്‍ഷിക്കുയാണ് ഫേസ്ബുക്കിന്‍െറ ലക്ഷ്യം. ഏപ്രിലിലാണ് മെസഞ്ചറില്‍ ഗെയിം ഇണക്കിച്ചേര്‍ക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഈമാസം ആദ്യമാണ് മെസഞ്ചറില്‍ ലൊക്കേഷന്‍ പങ്കിടല്‍ സംവിധാനം കൊണ്ടുവന്നത്. നിങ്ങള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് മറ്റൊരാളെ അറിയിക്കാന്‍ സ്ഥലത്തിന്‍െറ മാപ്പ് മെസേജ് വഴി അയക്കാനുള്ള സംവിധാമാണ് ഏര്‍പ്പെടുത്തിയത്. ഇത് ഗൂഗിള്‍ ഹാങ്ങൗട്ടിന്‍െറ ലൊക്കേഷന്‍ ഷെയറിങ്ങിന് സമാനമാണ്.