ഫാബ്ലറ്റും സ്മാര്‍ട്ട്ഫോണും പി.സിക്ക് പാരയായി
text_fieldsന്യൂഡല്‍ഹി: അഞ്ച് ഇഞ്ചിന് മുകളിലുള്ള ഫാബ്ലറ്റുകളുടെയും സ്മാര്‍ട്ട്ഫോണുകളുടെയും പ്രചാരം വര്‍ധിക്കുന്നത് രാജ്യത്തെ പേഴ്സനല്‍ കമ്പ്യൂട്ടര്‍ വിപണിക്ക് മരണമണി മുഴക്കുന്നു. ചരിത്രത്തിലാദ്യമായി കഴിഞ്ഞ സാമ്പത്തികവര്‍ഷം ഡെസ്ക്ടോപ്പുകളും നോട്ട്ബുക്കുകളുമുള്‍പ്പെടുന്ന പേഴ്സനല്‍ കമ്പൂട്ടര്‍ വിഭാഗത്തിന്‍െറ വില്‍പന 10 ശതമാനത്തോളമാണ് ഇടിഞ്ഞത്. ഹാര്‍ഡ്വെയര്‍ നിര്‍മാതാക്കളുടെ കൂട്ടായ്മയായ മെയ്റ്റിന്‍െറയും ഗവേഷണ സ്ഥാപനമായ ഐ.എം.ആര്‍.ബിയുടെയും പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ 33 ശതമാനം വാര്‍ഷിക വളര്‍ച്ചയുള്ള സമയത്താണിത്. 1.06 കോടി പി.സികളാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം വില്‍ക്കാനായത്. 47,96,172 ഡെസ്ക്ടോപ്പുകളും 58,19,230 നോട്ട്ബുക്കുകളും. യഥാക്രമം നാലുശതമാനവും 15 ശതമാനവുമാണ് ഇവയുടെ വില്‍പനയിടിഞ്ഞത്. അതേസമയം 6,96,67,091 സ്മാര്‍ട്ട്ഫോണുകളും 5,08,20,709 ഫാബ്ലെറ്റുകളുമാണ് വിറ്റത്. യഥാക്രമം 33ഉം 527ഉം ശതമാനമാണ് ഇവയുടെ വില്‍പന വര്‍ധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
