ആപ്പിള്‍ അടുത്തിടെ സവിശേഷതകള്‍ പുറത്തുവിട്ട മൊബൈല്‍ ഓപറേറ്റിങ്, സിസ്റ്റം ഐഒഎസ് 9, ആപ്പിള്‍ മാക് കമ്പ്യൂട്ടറുകള്‍ക്കുള്ള പുതിയ ഓപറേറ്റിങ് സിസ്റ്റമായ ഒഎസ് എക്സ് ഇഐ ക്യാപ്റ്റന്‍ (OS X El Captain) എന്നിവയുടെ ബീറ്റ പതിപ്പ് (പരീക്ഷണ പതിപ്പ്) ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം. ജൂണില്‍തന്നെ രണ്ടിന്‍െറയും ബീറ്റ പതിപ്പുകള്‍ രജിസ്ട്രേഡ് ഡവലപ്പര്‍മാര്‍ക്ക് ലഭ്യമായിരുന്നു. പക്ഷെ, അതിന് 99 ഡോളര്‍ (ഏകദേശം 6,300 രൂപ) നല്‍കണമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. പണം നല്‍കേണ്ട. ഇതിന് ഇപ്പോള്‍ ഐഫോണിലും ഐപാഡിലും മറ്റും ഉപയോഗിക്കുന്ന ആപ്പിള്‍ ഐഡി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. രണ്ട് ഒ.എസുകളും സംബന്ധിച്ച് ഏവരും ഫീഡ്ബാക്കും നല്‍കണം. ജൂണില്‍ നടന്ന വേള്‍ഡ് വൈഡ് ഡവലപ്പര്‍ കോണ്‍ഫറന്‍സ് 2015ലാണ് ആപ്പിള്‍ 1.8 ജി.ബി ഇന്സ്റ്റലേഷന് സൈസ് മാത്രമുള്ള ഐഒഎസ് 9 അവതരിപ്പിച്ചത്. ഈ വേദിയില്‍ തന്നെയാണ് ഒഎസ് എക്സിന്‍െറ പുതിയ പതിപ്പായ ഒഎസ് എക്സ് ഇഐ ക്യാപ്റ്റനും പുറത്തുകാട്ടിയത്.