
പുതിയ ഐഫോൺ എസ്.ഇ 23,499 രൂപയ്ക്ക് സ്വന്തമാക്കാം; കിടിലൻ ഓഫറുമായി ഫ്ലിപ്കാർട്ട്
text_fieldsകഴിഞ്ഞ വർഷം ആപ്പിൾ വിപണിയിലെത്തിച്ച രണ്ടാം തലമുറ ഐഫോൺ എസ്.ഇക്ക് ഒക്ടോബർ മൂന്നാം തീയതി ആരംഭിക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് വിൽപ്പനയിൽ വലിയ വിലക്കിഴിവ്. 39,990 രൂപയ്ക്ക് ലോഞ്ച് ചെയ്ത എസ്.ഇയുടെ 64 ജിബി വകഭേദം അതിെൻറ പകുതിയോളം വിലയ്ക്കാണ് ലഭ്യമാവുക. എൻട്രി ലെവൽ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച അവസരമാണ് ഇതോടെ ലഭ്യമാകുന്നത്.
ഐഫോൺ 13 ലോഞ്ചിന് മുമ്പ് 32,999 രൂപയ്ക്ക് എസ്.ഇ ലഭ്യമായിരുന്നു. എന്നാൽ, ഒാഫർ വിൽപ്പനയിൽ 24,999 രൂപയ്ക്ക് ലഭിക്കും. എന്നാൽ, അതിനൊപ്പം 10 ശതമാനം ബാങ്ക് ഡിസ്കൗണ്ടും ചേരുന്നതോടെ ഫോണിെൻറ വില 23,499 രൂപയാകും. ആക്സിസ് ബാങ്ക് അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് എസ്.ഇ വാങ്ങുേമ്പാഴാണ് 1,500 രൂപ കൂടി കുറയുന്നത്. ഐഫോൺ എസ്.ഇയുടെ 128 ജിബി വകഭേദത്തിന് 27,999 രൂപയായിരിക്കും വില.
4.7 ഇഞ്ച് മാത്രം സ്ക്രീൻ വലിപ്പമുള്ള എസ്.ഇ ചെറിയ ഫോണുകൾ താൽപര്യമുള്ളവർക്ക് ഏറ്റവും മികച്ച ചോയ്സാണ്. ആപ്പിളിെൻറ A13 ബയോണിക് ചിപ്പാണ് എസ്.ഇക്ക് കരുത്ത് പകരുന്നത്. 12MPയുള്ള ബാക് കാമറ 7MPയുള്ള മുൻകാമറയുമാണ് ഫോണിലുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
