Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightസാംസങ്ങിനെ വെട്ടി...

സാംസങ്ങിനെ വെട്ടി ഷവോമി ഒന്നാമത്​

text_fields
bookmark_border
Xiaomi-Mi-5X
cancel

മുംബൈ: ലോകത്തിലെ അതിവേഗം വളരുന്ന മൊബൈൽ വിപണികളിലൊന്നാണ്​ ഇന്ത്യ. ഇന്ത്യൻ വിപണിയിൽ ശ്രദ്ധയമായ രണ്ട്​ കമ്പനികളാണ്​ സാംസങും ഷവോമിയും. ഇരു കമ്പനികളും തമ്മിൽ ഫോണി​​െൻറ വിൽപന കണക്കിൽ കടുത്ത മൽസരമാണ്​ നിലനിൽക്കുന്നത്​. പുതുതായി വരുന്ന വാർത്തകൾ പ്രകാരം സാംസങിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത്​ എത്തിയിരിക്കുകയാണ്​ ചൈനീസ്​ നിർമാതാക്കളായ ഷവോമി.

നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാംപാദ  കണക്കുക്കൾ പ്രകാരം ഇന്ത്യയിലെ മൊത്തം സ്​മാർട്ട്​ഫോൺ വിപണിയുടെ 27.4 ശതമാനവും ഷവോമിയുടെ കൈയിലാണ്​. സാംസങ്ങി​​െൻറ വിപണി വിഹിതം 24.6 ശതമാനം മാത്രമാണ്​.

മൂന്ന്​ മാസത്തിനിടെ 82 ലക്ഷം ഫോണുകളാണ്​ ഷവോമി വിറ്റത്​. സാംസങ്ങിന്​ വിൽക്കാൻ സാധിച്ചത്​ 73 ലക്ഷം ഫോണുകൾ മാത്രമാണ്​. സിംഗപ്പൂർ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ കനാലിസ്​ ആണ്​ ഇതുസംബന്ധിച്ച കണക്കുകൾ പുറത്ത്​ വിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobilesmalayalam newsXiomi. SamsungTech News
News Summary - Xiomi first on India mobile market-Technology
Next Story