ബിഗ്​ ബില്യൺ ദിനത്തിലെ റെഡ്​മി നോട്ട്​ 5 പ്രോയുടെ വില പ്രഖ്യാപിച്ചു

17:13 PM
08/10/2018
redmi-note-5-pro

ഫ്ലിപ്​കാർട്ടി​​െൻറ ബിഗ്​ ബില്യൺ ദിന വിൽപനയിൽ ഷവോമിയുടെ റെഡ്​മി നോട്ട്​ 5 പ്രോക്ക്​ വൻ വിലക്കിഴിവ്​. ഫോണി​​െൻറ പുതുക്കിയ വില ഇന്ന്​ കമ്പനി പുറത്തുവിട്ടു. 14999 രൂപക്ക്​ വിറ്റുകൊണ്ടിരുന്ന ഫോൺ ഒക്​ടോബർ 10 മുതൽ 12 വരെയുള്ള ബിഗ്​ ബില്യൺ സെയിലിൽ 12999 രൂപക്ക്​ വാങ്ങാം. ഇന്ത്യയുടെ ഒാൾറൗണ്ടർ എന്ന ഖ്യാതിയോടെ വന്ന നോട്ട്​ 5 പ്രോ, രാജ്യത്ത്​ ഏറ്റവു കൂടുതൽ വിൽക്കപ്പെടുന്ന ഫോണുകളിൽ ഒന്നാമനാണ്​.

എന്നാൽ 13999 രൂപക്ക്​ ഫ്ലിപ്​കാർട്ടിലെത്തിയ ഷവോമിയുടെ ഹിറ്റ്​ മോഡലിന്​ ഒരു ഘട്ടത്തിൽ അവർ തന്നെ 1000 രൂപ കൂട്ടി 14999 ആക്കുകയായിരുന്നു. ലോഞ്ചിങ്​ വിലയിൽ നിന്നും 1000 രൂപ കുറച്ച്​ നോട്ട്​ 5 പ്രോ വാങ്ങാം എന്നുള്ളതാണ്​ ഗുണം. ഇവരുടെ മുഖ്യ എതിരാളിയായ അസ്യൂസാക​െട്ട അവരുടെ സെൻഫോൺ മാക്​സ്​ പ്രോ എം വണ്ണി​​െൻറ 6 ജീബി മോഡലിന്​ 12999 രൂപയാണ്​ വിലയിട്ടിരിക്കുന്നത്​. ഇത്​ ഷവോമിക്ക്​ തിരിച്ചടിയാകും. 

റിയൽമി സ്​നാപ്​ഡ്രാഗൺ 660 കരുത്തുപകരുന്ന അവരുടെ റിയൽമി 2 പ്രോ എന്ന മോഡലിന്​ 14000 രൂപമാത്രമാണ്​ ഇൗടാക്കുന്നത്​ എന്നതും ഷവോമിയെ വില കുറക്കാൻ നിർബന്ധിതരാക്കിയിരിക്കുകയാണ്​. 

Loading...
COMMENTS