എട്ട്​ ജി.ബി റാമി​െൻറ കരുത്തിൽ ഷവോമിയുടെ ‘പോക്കോ’ എഫ്​ 1

17:46 PM
22/08/2018
POCO-F1

ന്യൂഡൽഹി: ഇന്ത്യൻ ടെക്​ ലോകത്ത്​ ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ നേട്ടമുണ്ടാക്കിയ കമ്പനിയാണ്​ ഷവോമി. എന്നാൽ പുതുനിര കമ്പനികൾ വിപണിയിലേക്ക്​ എത്തിയതോടെ നിലവിൽ ​െചറിയ പ്രതിസന്ധി ഷവോമി നേരിടുന്നുണ്ട്​. ഇതു മറികടക്കാൻ ലക്ഷ്യമിട്ടാണ്​ പോക്കോ എന്ന സബ്​ബ്രാൻഡിന്​ കീഴിൽ എഫ്​ 1 ഫോണുമായി ഷവോമി രംഗത്തെത്തുന്നത്​. കുറഞ്ഞ വിലക്ക്​ കൂടുതൽ ഫീച്ചറുകൾ എന്ന ഷവോമിയുടെ മുഖമുദ്ര നിലനിർത്തുന്നതാണ്​ പോക്കോ ബ്രാൻഡിന്​ കീഴിലെ ഫോണുകൾ.

എട്ട്​ ജി.ബി, ആറ്​ ജി.ബി  റാം വേരിയൻറുകളിലാണ്​ പുതിയ ഫോൺ വിപണിയിലെത്തുന്നത്​. 6 ജി.ബി റാം 64 ജി.ബി റോം വേരിയൻറിന്​ 20,999 രൂപയാണ്​ വില. 6 ജി.ബി റാം 128 ജി.ബി മെമ്മറി, 8 ജി.ബി റാം 256 ജി.ബി മെമ്മറി എന്നിങ്ങനെയുള്ള മറ്റ്​ രണ്ട്​ ​േവരിയൻറുകൾ കൂടി കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്​. ഇൗ മോഡലുകൾക്ക്​ യഥാക്രമം 23,999, 28,999 രൂപയായിരിക്കും വില. ആഗസ്​റ്റ്​ 29 മുതൽ ഫ്ലിപ്​കാർട്ട്​ വഴിയാകും പുതിയ ഫോണി​​െൻറ വിൽപന.

6.18 ഇഞ്ചി​​െൻറ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ പോക്കോ എഫ്​ വണ്ണിന്​ ഉണ്ടാവുക. 2160x1080 ആണ്​ ഡിസ്​പ്ലേയുടെ പിക്​സൽ റെസുലേഷൻ. 2.8 ജിഗാഹെഡ്​സി​​െൻറ ക്വാൽകോം സ്​നാപ്​ഡ്രാഗൺ 845 പ്രൊസസറാണ്​ ഫോണിന്​ കരുത്ത്​ പകരുന്നത്​. ആൻഡ്രോയിഡ്​ ഒാറിയോ അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ എം.​െഎ.യു.​െഎ 9.6 ഫോണി​​െൻറ ഒാപ്പറേറ്റിങ്​ സിസ്​റ്റം. ഇരട്ട പിൻ കാമറകളാണ്​ ഫോണിൽ ഉണ്ടാവുക. 12,5 മെഗാപിക്​സലുകളുടേത്​ ആയിരിക്കും ഫോണിലെ കാമറകൾ. സോണി ​െഎ.എം.എക്​സി​​െൻറ സെൻസറും കാമറക്കൊപ്പമുണ്ടാകും. 20 മെഗാപിക്​സലി​​െൻറ മുൻ കാമറയും ഫോണിനൊപ്പമുണ്ടാകും. 4000 എം.എ.എച്ച്​ ബാറ്ററിയുള്ള ഫോണിൽ ക്യുക്ക്​ ചാർജിങ്​ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്​.

Loading...
COMMENTS