10 ജി.ബി റാം, 24 മെഗാപിക്സൽ ഇരട്ട മുൻ കാമറ; ഞെട്ടിക്കാനൊരുങ്ങി ഷവോമി

12:55 PM
20/10/2018
mi-mix-3

എം.​െഎ മിക്​സ്​ 3 ഒക്​ടോബർ 25ന്​ പുറത്തിറക്കുമെന്ന്​ അറിയിച്ചതിനെ പിന്നാലെ ഫോണി​​െൻറ കൂടുതൽ സവ​ിശേഷതകൾ പുറത്ത്​ വിട്ട്​ ഷവോമി. മിക്​സ്​ 3യുടെ ടീസറിലുടെയാണ്​ ഷവോമി ഫോണി​​െൻറ കൂടുതൽ സവിശേഷതകൾ ​. സെൽഫിക്കായി 24 മെഗാപിക്​സലി​​െൻറ ഇരട്ട മുൻ കാമറകളാണ്​ ​ഷവോമി ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. മാനുവൽ സ്ലൈഡറിനുള്ളിലാണ്​ ഷവോമി കാമറ സജ്ജീകരിച്ചിരിക്കുന്നത്​.

ഇതിന്​ പുറമേ 10 ജി.ബി റാമി​​െൻറ കരുത്ത്​ ഫോണിനൊപ്പമുണ്ടാകും. 5 ജി കണക്​ടിവിറ്റി ലഭ്യമാകുന്ന മോഡലായിരിക്കും എം.​െഎ മിക്​സ്​ 3. പുറത്ത്​ വരുന്ന റിപ്പോർട്ടുകളനുസരിച്ച്​ ​ സ്​നാപ്​ഡ്രാഗൺ 845 പ്രൊസസറായിരിക്കും കരുത്ത്​ പകരുക. 1080x2340 പിക്​സൽ റെസലൂഷനിലാകും ഡിസ്​പ്ലേ.

ഫോണി​​െൻറ ആറ്​  ജി.ബി റാം 64 ജി.ബി സ്​റ്റോറേജുമുള്ള മോഡലിന്​ 37,500, ആറ്​ ജി.ബി 128 ജി.ബി 40,800, എട്ട്​ ജി.ബി 128 ജി.ബി 44,100, എട്ട്​ ജി.ബി 256 ജി.ബി മോഡലിന്​ 47,400 രൂപയുമായിരിക്കും വിലയെന്നാണ്​ സൂചന. 10 ജി.ബി റാമും 256 ജി.ബി സ്​റ്റോറേജുമുള്ള ഫോണി​​െൻറ ഉയർന്ന വകഭേദത്തി​​െൻറ വില വിവരങ്ങൾ പുറത്ത്​ വന്നിട്ടില്ല.

Loading...
COMMENTS