വയർലെസ്സ്​ ചാർജിങ്ങുമായി ഷവോമിയുടെ പുതിയ​ ഫോൺ

19:09 PM
27/03/2018
mix-2s

ബീജിങ്​: ​​െഎഫോൺ എക്​സിന്​ വെല്ലുവിളിയാവുന്ന പുതിയ ഫോണുമായി ഷവോമി. വയർലെസ്സ്​ ചാർജിങ്​ ഉൾ​പ്പടെയുള്ള സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ്​ എം.​െഎ മിക്​സ്​ 2 എസ്​ വിപണിയിലെത്തുന്നത്​. ഫിംഗർപ്രിൻറ്​ സ്​കാനർ ഉൾപ്പടെയുള്ള സൗകര്യങ്ങളും ഫോണിനൊപ്പം ഷവോമി നൽകുന്നുണ്ട്​. ചൈനീസ്​ വിപണിയിലാണ്​ ഷവോമി ഫോൺ പുറത്തിറക്കിയിരിക്കുന്നത്​.

2 എസി​​െൻറ 6 ജി.ബി റാമും  64 ജി.ബി സ്​റ്റോറേജും ഉൾപ്പെടുന്ന വേരിയൻറിന്​ ഏകദേശം 34,200 രൂപയാണ്​ വില. 6 ജി.ബി 128 ജി.ബി വേരിയൻറിന്​ 37,200 രൂപയായിരിക്കും വില. 8 ജി.ബി റാമും 256 ജി.ബി സ്​റ്റോറേജും ഉൾപ്പെടുന്ന ഉയർന്ന വേരിയൻറിന്​ 41,100 രൂപയും നൽകണം. വയർലെസ്സ്​ ചാർജറിന്​ ഏകദേശം 1000 രൂപയും അധികമായി നൽകണം. മാർച്ച്​ 27 മുതൽ​ ഫോണി​​െൻറ ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്​. ഏപ്രിൽ 3 മുതലായിരിക്കും വിതരണം.

5.99 ഇഞ്ച്​ ഫുൾ എച്ച്​.ഡി ഡിസ്​പ്ലേയാവും ഫോണിനുണ്ടാവുക. 403 പി.പി.​െഎയാണ്​ പിക്​സൽ ഡെൻസിറ്റി. സ്​നാപ്​ഡ്രാഗൺ പ്രൊസസറാണ്​ കരുത്ത്​ പകരുക. 12 മെഗാപിക്​ലി​​െൻറ ഇരട്ട ഡ്യുവൽ കാമറകളാണ്​ ഫോണിനുള്ളത്​. മൈക്രോണി​​െൻറയും സോണിയുടെയും ലെൻസുകളാണ്​ കാമറകൾക്കുള്ളത്​. അഞ്ച്​ മെഗാപിക്​സലി​​െൻറ മുൻ കാമറയാണ്​ ഫോണിൽ നൽകിയിരിക്കുന്നത്​.

കണക്​ടിവിറ്റിക്കായി 4ജി എൽ.ടി.ഇ, വൈ-ഫൈ, എൻ.എഫ്​.സി, ബ്ല്യൂടുത്ത്​, ജി.പി.എസ്​, യു.എസ്​.ബി ടൈപ്പ്​ സി പോർട്ട്​ എന്നിവയാണുള്ളത്​. 3400 എം.എ.എച്ച്​ ബാറ്ററിക്കൊപ്പം ക്യുക്ക്​ ചാർജ്​ 3.0യുടെ അതിവേഗ ചാർജിങ്​ സംവിധാനവുമുണ്ട്​.

Loading...
COMMENTS