Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightരണ്ടും കൽപ്പിച്ച്​...

രണ്ടും കൽപ്പിച്ച്​ ഷവോമി; കന്നി ഫ്ലാഗ്​ഷിപ്പ്​ ഇന്ത്യയിൽ; മത്സരം വൺപ്ലസ്​ 8 സീരീസിനോട്​

text_fields
bookmark_border
രണ്ടും കൽപ്പിച്ച്​ ഷവോമി; കന്നി ഫ്ലാഗ്​ഷിപ്പ്​ ഇന്ത്യയിൽ; മത്സരം വൺപ്ലസ്​ 8 സീരീസിനോട്​
cancel
camera_altimage - nextgadgetup

ന്യൂഡൽഹി: ഷവോമി അവരുടെ ആദ്യത്തെ ഫ്ലാഗ്​ഷിപ്പ്​ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ റെഡ്​മി ബ്രാൻഡ്​ വളർത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ച ഷവോമി മി സീരീസിലേക്ക്​ ‘മി10’ എന്ന മോഡലാണ്​ അവതരിപ്പിച്ചിരിക്കുന്നത്​. ആപ്പിളി​​​​െൻറയും സാംസങ്ങി​​​​െൻറയും ഹ്വാവേയുടെയും ഫ്ലാഗ്​ഷിപ്പ് ഫോണുകൾക്ക്​ വെല്ലുവിളിയുയർത്താൻ കുറഞ്ഞ ബജറ്റിൽ വമ്പൻ സ്​പെക്കുമായി ഫോണുകൾ അവതരിപ്പിച്ചിരുന്ന ബ്രാൻഡാണ്​ ഷവോമി. 

ഒടുവിൽ വയർലെസ്​ ചാർജിങ്ങും അരിക്​ വളഞ്ഞ ഡിസ്​പ്ലേയും 108 മെഗാ പിക്​സൽ കാമറയും 5ജിയുമൊക്കെ ഉൾപ്പെടുത്തി അവരും ഒരു ഫ്ലാഗ്​ഷിപ്പ്​ വിപണയിൽ എത്തിച്ചിരിക്കുകയാണ്​. കെയ്യിലൊതുങ്ങാൻ പാകത്തിൽ ഡിസൈൻ ചെയ്​തിരിക്കുന്ന ഫോണിന്​ ഗ്ലാസ്​ സാൻവിച്​ ഡിസൈൻ എന്നാണ്​ ഷവോമി പേര്​ നൽകിയിരിക്കുന്നത്​. മുൻ കാമറ പഞ്ച്​ ഹോളിനകത്ത്​ നൽകിയിരിക്കുന്നു. പിന്നിൽ നാല്​ കാമറകളാണ്​. ഇൻഡിസ്​പ്ലേ ഫിംഗർ പ്രിൻറാണ്​ സുരക്ഷക്ക്​. ​ 

മി10 വിശേഷങ്ങൾ

6.67 ഇഞ്ചുള്ള വലിയ ഡിസ്​പ്ലേയാണ്​ മി10ന്​. ഫുൾ എച്ച്​.ഡി അമോലെഡ്​ ഡിസ്​പ്ലേക്ക്​ 90 ഹെഡ്​സ്​ റിഫ്രഷ്​ റേറ്റും 180 ഹെഡ്​സ്​ ടച്ച്​ റസ്​പോൺസ്​ റേറ്റും കൂടി ചേരു​േമ്പാൾ വളരെ മികച്ചതും സ്​മൂത്തായതുമായ ഡിസ്​പ്ലേ എക്​സ്​പീരിയൻസാകും ലഭിക്കുക. HDR10+ സപോർട്ട്​ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്​.

സ്​നാപ്​ഡ്രാഗൺ 865 ചിപ്​സെറ്റാണ്​ ആണ്​ മി10ന്​ കരുത്തേകുന്നത്​. ഇത്​ 5ജി സപ്പോർട്ടഡായത്​ കൊണ്ട്​, മി10ന്​ 5ജി സേവനവും ഉണ്ടായിരിക്കും. 8 ജീബി വരെ റാമും 257 ജീബി വരെ ഇ​േൻറർണൽ സ്​റ്റോറേജും ഫോണിലുണ്ട്​. എന്നാൽ മെമ്മറി കാർഡ്​ ഉപയോഗിക്കാനുള്ള സ്​ലോട്ട്​ നൽകിയിട്ടില്ല. മികച്ച വേഗത നൽകുന്ന യു.എഫ്​.എസ്​ 3.0 സ്​റ്റോറേജാണെന്നതും മികവായി കണക്കാക്കാം. WiFi 6 and Bluetooth 5.1 എന്നിവയുടെ പിന്തുണയും ഫോണിനുണ്ട്​.

രണ്ട്​ സ്​പീക്കറുകൾ ഉള്ളതിനാൽ മി10ന് മികച്ച സ്​റ്റീരിയോ ഒാഡിയേ എക്​സ്​പീരിയൻസും പ്രതീക്ഷിക്കാം. പരസ്യങ്ങൾ ഉള്ള യു.​െഎ ആണെന്ന ചീത്തപ്പേര്​ മറികടക്കാൻ, പുതിയ ഫ്ലാഗ്​ഷിപ്പ്​ ഫോണിൽ ആഡ്​-ഫ്രീ യു.​െഎയാണ്​ ഷവോമി നൽകിയിരിക്കുന്നത്​. ​ 

ഫോണി​​​​െൻറ ഏറ്റവും മികച്ച പ്രത്യേകതയായി എടുത്തു പറയാവുന്നത്​ കാമറ ഡിപ്പാർട്ട്​മ​​​െൻറാണ്​. f/1.69 അപെർച്ചറുള്ള 108 മെഗാ പിക്​സലി​​​​െൻറ ഗംഭീര പ്രൈമറി സെൻസർ, 13MP (f/2.4) അൾട്രാ വൈഡ്​ ആംഗിൾ കാമറ,2 വീതം മെഗാ പിക്​സലുള്ള ഡെപ്​ത്​ സെൻസറും മാക്രോ ലെൻസുമാണ്​ പ്രത്യേകതകൾ. 20 മെഗാ പിക്​സലാണ്​ മുൻ കാമറ. മി10 പ്രോയിൽ ഉൾപ്പെടുത്തിയ ടെലിഫോ​േട്ടാ ലെൻസ്​ മി10 ഇല്ലെങ്കിലും പ്രൈമറി സെൻസറും അൾട്രാ വൈഡ്​ സെൻസറും മികച്ച ചിത്രങ്ങളായിരിക്കും സമ്മാനിക്കുക. 

24fpsൽ 8കെ വിഡിയോ റെക്കോർഡിങ്ങും ഷവോമി മി10ൽ നൽകിയിട്ടുണ്ട്​. OIS+EIS ഉപയോഗിച്ചുള്ള സൂപ്പർ സ്​റ്റേബിൾ വിഡിയോ റെക്കോർഡിങ് സംവിധാനം​ ഫോണിനെ മികച്ച കാമറ ഫോണാക്കി വിപണിയിൽ മാറ്റിയേക്കും. 

4,780mAh ഉള്ള ബാറ്ററി ചാർജ്​ ചെയ്യാൻ 30W ചാർജറാണ്​ ബോക്​സിലുണ്ടാവുക. 30W വയർലെസ്​ ചാർജിങ്​ സംവിധാനവുമുണ്ട്​. മി10 ഉപയോഗിച്ച്​ റിവേൾസ്​ ചാർജ്​ ചെയ്യാനും സാധിക്കും. 8GB+128GB വാരിയൻറിന്​ 49,999 രൂപയാണ്​ ഇന്ത്യയിൽ വില.  8GB+256GB വാരിയൻറിന്​ 54,999 രൂപയും നൽകേണ്ടി വരും. ഫോൺ പ്രീഒാർഡർ ചെയ്യുകയാണെങ്കിൽ 2,499 വിലയുള്ള മി വയർലെസ്​ പവർബാങ്ക്​ സൗജന്യമായി ലഭിക്കും. കോറൽ ഗ്രീൻ, ട്വിലൈറ്റ്​ ഗ്രേ, തുടങ്ങിയ രണ്ട്​ കളറുകളിലാണ്​ ഫോൺ ലഭ്യമാവുക. 

മി10ന്​ നിലവിൽ എതിരാളിയായി വിപണിയിൽ ഉള്ളത്​ വൺ പ്ലസ്​ 8 പ്രോയാണ്​. ലോക്​ഡൗൺ കഴിഞ്ഞ്​ സ്​മാർട്ട്​ഫോൺ വിപണി പഴയതുപോലെയായി മത്സരം മുറുകു​േമ്പാൾ അറിയാം ഷവോമിയുടെ കന്നി ഫ്ലാഗ്​ഷിപ്പി​​​​െൻറ ഭാവി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xiaomiRedmiMi 10mi 10 pro
News Summary - Xiaomi Mi 10 with 108MP Camera Launched in India-
Next Story