ബജറ്റ് സ്മാർട്ട്ഫോൺ നിരയിൽ താരമാകാൻ ഷവോമിയുടെ പുത്തൻ സിരീസ്
text_fieldsചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി പുതിയ സ്മാർട്ട്ഫോൺ സിരീസ് അവതരിപ്പിക്കുന്നു. നവംബർ രണ്ടിന് പുതിയ സിരീസ് കമ്പനി ഒൗദ്യോഗികമായി അവതരിപ്പിക്കും. ഇൗ പരിപാടിക്കുള്ള ക്ഷണം മാധ്യമപ്രവർത്തകർക്കുൾപ്പടെ നൽകിയിട്ടുണ്ട്. മിന്നലിെൻറ ഒരു ചിത്രമാണ് പുതിയ സ്മാർട്ട്ഫോൺ സിരീസുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരിക്കുന്നത്. വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുന്ന സംവിധാനം ഉൾപ്പെടുന്നതാവും പുതിയ സീരിസെന്നാണ് വാർത്തകൾ.
ബജറ്റ് കാറ്റഗറിയിലാവും ഷവോമിയുടെ പുതിയ ഫോണുകൾ വിപണിയിലേക്ക് എത്തുക. മികച്ച സെൽഫി കാമറ, വേഗത്തിൽ ചാർജ് ചെയ്യുന്നതിനുള്ള സംവിധാനം എന്നിവയെല്ലാം ഷവോമിയുടെ പുത്തൻ സിരീസ് ഫോണുകളിലുണ്ടാവും. ഫ്രണ്ട് ഫ്ലാഷ് സംവിധാനവും ഫോണിനൊപ്പം ഉണ്ടാകും.
നിലവിൽ റെഡ് മീ നോട്ട് 4, റെഡ് മീ 4, റെഡ് മീ 3 എസ് പ്രൈം എന്നിവയാണ് ബജറ്റ് സ്മാർട്ട്ഫോൺ നിരയിലെ ഷവോമിയുടെ താരങ്ങൾ. ഇൗ നിരയിലേക്കാവും ഷവോമിയുടെ പുതിയ സ്മാർട്ട്ഫോൺ സിരീസും എത്തുക.
