ജനപ്രിയ മോഡല​ുകൾക്ക്​ ​ഷവോമി വില വർധിപ്പിക്കുന്നു

18:17 PM
30/04/2018
xiomi

ഇന്ത്യൻ ടെക്​ ലോകത്ത്​ അതിവേഗം മുന്നേറിയ കമ്പനിയാണ്​ ഷവോമി. കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചറുകൾ അവതരിപ്പിച്ചതോടെ ബജറ്റ്​ സ്​മാർട്ട്​ഫോൺ നിരയിൽ ​ഷവോമി തരംഗമായി. സ്​മാർട്ട്​ ടി.വികൾ കൂടി പുറത്തിറക്കി ഇപ്പോൾ ഇന്ത്യൻ ഇലക്​ട്രോണിക്​ രംഗം തന്നെ അടക്കിവാഴാനുള്ള ശ്രമത്തിലാണ്​ കമ്പനി. എന്നാൽ, ഇപ്പോൾ  പുറത്ത്​ വരുന്ന വാർത്തകൾ ഷവോമി ആരാധകർക്ക്​ നിരാശ പകരുന്നതാണ്​. ​ഒാൺലൈൻ സെയിലുകളിൽ ചൂടപ്പം പോലെ വിറ്റഴിയുന്ന നോട്ട്​ 5 പ്രോക്കും എം.​െഎ ടി.വിക്കും ഷ​വോമി വില വർധിപ്പിച്ചുവെന്ന വാർത്തകളാണ്​ ആരാധകർക്ക്​ നിരാശ പകരുന്നതാണ്​.

13,999 രൂപ വില വരുന്ന നോട്ട്​ 5 പ്രോ 4 ജി.ബി റാം 64 ജി.ബി റോം വേരിയൻറിന് 1,000 രൂപയാണ്​ വർധിപ്പിച്ചിരിക്കുന്നത്​. നോട്ട്​ 5​ പ്രോയുടെ വില ​ 14,999 രൂപയായിരിക്കും . അതേ സമയം നോട്ട്​ 5 പ്രോയുടെ 6 ജ.ബി റാം വേരിയൻറി​​​െൻറ വിലയിൽ കമ്പനി മാറ്റം വരുത്തിയിട്ടില്ല. 

എം.​െഎയുടെ 55 ഇഞ്ച്​ ടി.വിയുടെ വിലയാണ്​ ഷവോമി വർധിപ്പിച്ചിരിക്കുന്നത്​. 5,000 രൂപയാണ്​ ടി.വിക്ക്​ വർധിപ്പിച്ചിരിക്കുന്നത്​. 44,999 രൂപയായിരിക്കും ഷവോമി ടി.വിയുടെ വില. ഷവോമി നോട്ട്​ 5 പ്രോയുടെയും ടി.വിയുടെയും ഡിമാൻഡ്​ വർധിച്ചത്​ മുലം ആവശ്യത്തിനനുസരിച്ച്​ ഇന്ത്യയിലെ നിർമാണശാലകളിൽ ഉൽപാദപ്പിക്കാൻ കമ്പനിക്ക്​​ കഴിയാതെയായി. ഇതോടെ മോഡലുകൾ ഇറക്കുമതി ചെയ്യേണ്ടി വന്നതാണ്​ ഇപ്പോഴത്തെ വില വർധനവിന്​ കാരണമെന്നാണ്​ സൂചന.

Loading...
COMMENTS